കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട 3 കേസുകളില്‍ നിന്ന് മോദിയെ ഒഴിവാക്കി കോടതി

Google Oneindia Malayalam News

അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒഴിവാക്കി കോടതി. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ പേര് പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സബര്‍കന്ത ജില്ലയിലെ താലൂക്ക് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ നിന്നും നരേന്ദ്ര മോദിയുടെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തെ പ്രതിനിധീകരിച്ച് ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച് ഹരജിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

ഗുജറാത്ത് കലാപത്തിന് ഇരയായവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച മൂന്ന സിവില്‍ കേസുകളിലെ പ്രതിപ്പട്ടികയിലായിരുന്ന നരേന്ദ്ര മോദിയും ഉള്‍പ്പെട്ടിരുന്നത്. നരേന്ദ്ര മോദിയുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ പൊതുവായതും വ്യക്തമല്ലാത്തതുമാണെന്നും കോടതി നിരീക്ഷിച്ചു. കൃത്യം നടന്ന സ്ഥലത്ത് നരേന്ദ്ര മോദി ഉണ്ടായിരുന്നുവെന്ന് തെളിവുകള്‍ സഹിതം സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

narendra-modi-1

ബ്രിട്ടീഷ് പൗരന്മാരായ ഷിറിന്‍ ദാവൂദ്, ഷമീമ ദാവൂദ്, ഇന്ത്യന്‍ പൗരനായ ഇമ്രാന്‍ സലിം ദാവൂദ് എന്നിവരാണ് നഷ്ടപരിഹാരത്തിനായി സിവില്‍ സ്യൂട്ടുകള്‍ സമര്‍പ്പിച്ചത്. 20 കോടിരൂപയായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. കലാപ സമയത്ത് ഇവരുടെ ബന്ധുക്കള്‍ സഞ്ചരിച്ച വാഹനത്തിന് സബര്‍കന്ത ജില്ലയിലെ പ്രന്തിജിനടുത്ത് വെച്ച് കലാപകാരികള്‍ തീ വെച്ചിരുന്നു. വാഹനത്തിലുണ്ടായിരുന്നു മൂന്നു പേര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു.

'രാജ്യത്ത് 28 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കേരളം; ഇങ്ങനെ അധഃപതിച്ചില്ലെങ്കിലേ സംശയമുള്ളു''രാജ്യത്ത് 28 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കേരളം; ഇങ്ങനെ അധഃപതിച്ചില്ലെങ്കിലേ സംശയമുള്ളു'

English summary
Gujarat riots; court dropped Narendra Modi from three cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X