Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് കലാപം; തെളിവുകൾ അവഗണിച്ചെന്ന് സാക്കിയ ജഫ്രി സുപ്രീംകോടതിയിൽ

ദില്ലി; ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയത് തെളിവുകൾ അവഗണിച്ചെന്ന് കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഇഹ്‌സാൻ ജഫ്രിയുടെ വിധവ സാക്കിയ ജഫ്രി. എസ്‌ഐടി ആരുടേയും മൊഴി രേഖപ്പെടുത്തുകയോ ഫോണുകൾ പിടിച്ചെടുക്കുകയോ ബോംബുകൾ എങ്ങനെ നിർമിച്ചുവെന്ന് പരിശോധിക്കുകയോ ചെയ്യാതെയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് ജെഫ്രി സുപ്രീം കോടതിയിൽ പറഞ്ഞു.

 zakia-jafri-1580812610-1636632160.jpg -P

തെഹൽക മാഗസിൻ നടത്തിയ സ്റ്റിംഗ് ഓപ്പറേഷന്റെ ടേപ്പുകൾ എസ്ഐടി അവഗണിച്ചു.അതിൽ പലരും അക്രമത്തിലും ആയുധശേഖരണത്തിലും പങ്കെടുത്തതിനെ കുറിച്ച് വെളിപ്പെടുത്തുന്നുമഅട്. നരോദ പാട്യ കേസിൽ ശിക്ഷിക്കപ്പെടാൻ ഈ ടേപ്പുകൾ ഉപയോഗിക്കുകയും ഗുജറാത്ത് ഹൈക്കോടതി അവയുടെ ആധികാരികത അംഗീകരിക്കുകയും ചെയ്‌തെങ്കിലും ജാഫ്രിയുടെ ഹർജിയിൽ എസ്ഐടി ഇക്കാര്യങ്ങൾ അവഗണിച്ചെന്ന് സാക്കിയ ജഫ്രിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.

മുൻ ബിജെപി എംഎൽഎ മായാ കൊഡ്നാനിയെ നരോദ്യപാട്യ കേസിൽ കുറ്റവിമുക്തനാക്കിയ ഗുജറാത്ത് ഹൈക്കോടതി വിധിയെ എസ്‌ഐടി ചോദ്യം ചെയ്തിട്ടില്ലെന്നും കപിൽ സിബൽ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. കേസിൽ എസ്ഐടി അന്വേഷണം സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോൾ കൊഡ്നാനിയാണ് കേസിലെ പ്രധാന പ്രതി.
30 പുരുഷന്‍മാരും 32 സ്ത്രീകളും 33 കുട്ടികളുമാണ് നരോദാ പാട്യയില്‍ കൊല്ലപ്പെട്ടത്.

2002 ലെ കലാപത്തിന്റെ സമയത്ത്, വിഎച്ച്പിയുമായി ബന്ധപ്പെട്ട അഭിഭാഷകരെ പബ്ലിക് പ്രോസിക്യൂട്ടർമാരായി നിയമിച്ചതായും സിബൽ ചൂണ്ടിക്കാട്ടി. ആദ്യം വിഎച്ച്പി നേതാക്കൾ കലാപത്തിന് ആഹ്വാനം ചെയ്തു. എന്നിട്ട് നിങ്ങൾ അവരെ തന്നെ പ്രോസിക്യൂട്ടർമാരായി നിയമിച്ചു. ദിലീപ് ത്രിവേദി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നപ്പോള്‍ൾ 55 പേർക്ക് ജാമ്യം ലഭിച്ചു.ഈ വിഷയം അന്വേഷിക്കേണ്ടതല്ലേ? എന്തുകൊണ്ടാണ് നിങ്ങൾ എതിർക്കാത്തത്? വിഎച്ച്പിയോ ഏതെങ്കിലും പ്രതിയോ നിങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടോ? ഇതെല്ലാം എസ്ഐടി മറുപടി പറയണം.

അന്വേഷണത്തിൽ എസ്‌ഐടി ബോധപൂർവമായ പഴുതുകൾ അവശേഷിപ്പിച്ചെന്നും കുറ്റവാളികളെ പിടികൂടാൻ ആത്മാർഥമായ ശ്രമങ്ങളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം വാദിച്ചു.താനും വര്‍ഗീയ കലാപത്തിന്റെ ഇരയാണെന്ന് കോടതിയിൽ സിബൽ പറഞ്ഞു, 1947-ലെ ഇന്ത്യാ വിഭജനത്തിന് ശേഷമുണ്ടായ അക്രമത്തില്‍ തനിക്ക് അമ്മയുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടിട്ടുവെന്നും കപില്‍ സിബല്‍ പറഞ്ഞു.

പോലീസിന്റെയും ഭരണകൂടത്തിന്റെയും കൂട്ടുകെട്ട് ചൂണ്ടിക്കാണിക്കുന്ന ഘടകങ്ങളുണ്ടെന്നും ഇതും എസ്ഐടി അവഗണിച്ചതായും സിബൽ വാദിച്ചു.'കലാപമുണ്ടായപ്പോള്‍ ഗോധ്രയിൽ ഉടൻ കർഫ്യൂ പ്രഖ്യാപിച്ചു.. എന്നാൽ അഹമ്മദാബാദിൽ 12 വരെ കർഫ്യൂ പ്രഖ്യാപിച്ചില്ല. രാവിലെ 7 മണി ആയപ്പോഴേക്കും ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി.അവർ സ്വയം സേവകരായിരുന്നു. ആരാണ് അവർക്ക് സന്ദേശങ്ങൾ നൽകിയത്?അക്രമം ഒഴിവാക്കാൻ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ ഉടൻ തന്നെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നുവെങ്കിൽ അക്രമണം ഒഴിവാക്കാമായിരുന്നു. വർഗീയ സംഘർഷം സംബന്ധിച്ച സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടുകൾ അവഗണിച്ചതായും സിബൽ ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

    പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിനെതിരെ സകിയ ജാഫ്രി നല്‍കിയ ഹരജിയില്‍ ജസ്റ്റിസുമാരായ എഎം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ നടന്ന കൂട്ടക്കൊലയിൽ ഇഹ്‌സാൻ ജഫ്രി അടക്കം 68 പേരാണ് കൊല്ലപ്പെട്ടത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+