കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ജന്മദിനം സ്കൂളുകളിൽ ആഘോഷിക്കാൻ സർക്കുലർ; ആർട്ടിക്കിൾ 370നെകുറിച്ച് സെമിനാറും ക്ലാസും!!

Google Oneindia Malayalam News

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷം സമുചിതമായി തന്നെ നടത്തണമെന്ന് എല്ലാ സ്കൂൾ പ്രിൻസിപ്പൽമാർക്കും അഹമ്മദാബാദ് ജില്ല വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. കേന്ദ്ര സർക്കാറിന്റെ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 നിരോധിച്ചതുമായി ബന്ധപ്പെട്ട് പ്രത്യേക ക്ലാസുകളും ചർച്ചകളും ലേഖന മത്സരങ്ങളും സംഘടിപ്പിക്കണമെന്നാമ് സർക്കുലറിൽ വ്യക്തമക്കിയിരിക്കുന്നത്.

<strong>വാട്സ്ആപ്പിലെ രഹസ്യക്കാർ സൂക്ഷിച്ചോ... നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രം, ഇനി സ്വകാര്യതയില്ല?</strong>വാട്സ്ആപ്പിലെ രഹസ്യക്കാർ സൂക്ഷിച്ചോ... നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രം, ഇനി സ്വകാര്യതയില്ല?

ആർട്ടിക്കിൾ 370മായി ബന്ധപ്പെട്ട കാര്യങ്ങൾ ഹയർസെക്കണ്ടറി വിഭാഗത്തിലെ സാമൂഹ്യശാസ്ത്ര വിഷത്തെ സ്പരിശ്‍ക്കുന്നതവയാണ്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്തംബർ 17ന് പ്രഭാത അസംബ്ലി കൂടുകയും മറ്റ് മത്സരിൾക്കൊപ്പം ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായ ബന്ധപ്പെട്ട വിഷയത്തിൽ ലേഖന മത്സരങ്ങളും ചർച്ചഖലും സംഘടിപ്പിക്കണമെന്നാണ് അഹമ്മദാബാദ് ജില്ല വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.

Naredra Modi

ജമ്മു കശ്മീരിലെ പ്രത്യേക നിയമം റദ്ദാക്കിയ മോദി സർക്കാരിന്റെ തീരുമാനം രാജ്യത്തെ ആഗോള ഐഡന്റിറ്റിയിലെത്തിച്ചെന്നും സർക്കുലറിൽ പറയുന്നു. ഇന്ത്യൻ പാർലമെന്റിൽ ജനാധിപത്യമായ തീരുമാനമായിരുന്നു എടുത്തതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. അതേസമയം ജമ്മു കശ്മീരിലെ നേതാക്കളെ തടവിൽ പാർപ്പിച്ചതും മാധ്യമങ്ങൾക്കുള്ള വിലക്കും സംബന്ധിച്ച കാര്യങ്ങളൊന്നും തന്നെ സർക്കുലറിൽ പരാമർശിച്ചിട്ടില്ല.

മോദിയുടെ ജന്മദിനത്തിൽ ആർട്ടിക്കിൾ 370നെ കുറിച്ച് സംസാരിക്കാൻ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചതിന് പിന്നിൽ ഇത് മോദി സർക്കാരിന്റെ നേട്ടമായി വിദ്യാർത്ഥികളുടെ മനസിൽ കുത്തിവെക്കാനുള്ള പദ്ധതിയാണെന്നാണ് ആരോപണം ഉയരുന്നത്.

English summary
Gujarat Schools Ordered to Celebrate 'Success' of Article 370 Decision in Modi's birthday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X