കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബേദ്ക്കറും മോദിയും ബ്രാഹ്മണര്‍, ശ്രീകൃഷ്ണന്‍ കീഴാളന്‍, സ്പീക്കറോട് നാറ്റിക്കരുതെന്ന് ബിജെപി!!

അംബേദ്കറും മോദിയും ബ്രാഹ്മണരെന്ന് ഗുജറാത്ത് സ്പീക്കര്‍

Google Oneindia Malayalam News

അഹമ്മദാബാദ്: ബിജെപി മന്ത്രിമാര്‍ പറയുന്ന പൊട്ടത്തരങ്ങള്‍ മാലപ്പടക്കം പോലെ പൊട്ടിക്കൊണ്ടിരിക്കുകയാണ്. ബിപ്ലവ് കുമാറും വിജയ് രൂപാണിയും ചേര്‍ന്ന് പറയുന്ന കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെയും ദേശീയ ബിജെപി നേതൃത്വത്തെയും വരെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ അടുത്ത മാലപ്പടക്കവുമായി എത്തിയിരിക്കുകയാണ്. ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയാണ് പുതിയ മണ്ടത്തരവുമായി ഇറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണഘടനാ ശില്‍പി അംബേദ്ക്കറും ബ്രാഹ്മണനാണെന്നാണ് പുള്ളിയുടെ പ്രസ്താവന.

അംബേദ്ക്കറിന്റെ ജാതി ഏതാണെന്നും അദ്ദേഹം എന്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. അതുപോലെയാണ് പ്രധാനമന്ത്രിയുടെ കാര്യവും. പക്ഷേ സ്പീക്കര്‍ ഇതൊന്നും അംഗീകരിച്ച് തരുന്നില്ല. താന്‍ പിടിച്ച മുയലിന് നാല് കൊമ്പ് എന്ന് പറഞ്ഞ പോലെയാണ് സ്പീക്കര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത്. എന്തായാലും പ്രസ്താവന വന്‍ വിവാദമായിട്ടുണ്ട്.

ശ്രീകൃഷ്ണന്‍ കീഴ്ജാതി

ശ്രീകൃഷ്ണന്‍ കീഴ്ജാതി

പ്രധാനമന്ത്രിയും ഭരണഘടനാ ശില്‍പിയും മുന്നോക്ക ജാതിയാണെന്ന വെളിപ്പെടുത്തലൊക്കെ മണ്ടത്തരമാണെന്ന് വെക്കാം. അടുത്ത പരാമര്‍ശം ഭഗവാന്‍ ശ്രീകൃഷ്ണന്‍ കീഴ്ജാതിയാണെന്നായിരുന്നു. അതായത് ഒബിസി വിഭാഗത്തില്‍ നിന്നുള്ള ദൈവമാണ് കൃഷ്ണനെന്നാണ് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി പറയുന്നത്. നാട്ടിലുള്ളവരൊക്കെ ആരാധിക്കുന്ന കൃഷ്ണന്‍ ഒരു പ്രത്യേക ജാതിയാണെന്ന് സ്പീക്കര്‍ എങ്ങനെ കണ്ടുപിടിച്ചു എന്ന് ഇപ്പോഴും വ്യക്തമല്ല. ഇനി സ്പീക്കര്‍ മഹാപണ്ഡിതനോ മറ്റോ ആയിരിക്കാനും സാധ്യതയുണ്ട്. ഗാന്ധിനഗറിലെ ബ്രാഹ്മണിണ്‍ ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുക്കുമ്പോഴാണ് സ്പീക്കര്‍ മണ്ടത്തരങ്ങള്‍ കൊണ്ട് നിറഞ്ഞ പ്രസ്താവനകള്‍ നടത്തിയത്.

പ്രവൃത്തി കൊണ്ട് ബ്രാഹ്മണന്‍

പ്രവൃത്തി കൊണ്ട് ബ്രാഹ്മണന്‍

അംബേദ്കറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രവൃത്തി കൊണ്ടാണ് ബ്രാഹ്മണരാവുന്നത്. അംബേദ്ക്കര്‍ ബ്രാഹ്മണനാണെന്ന് പറയുന്നത് കൊണ്ട് തനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. അംബേദ്കര്‍ എന്ന നാമം ബ്രാഹ്മണര്‍ ഉപയോഗിക്കുന്നതാണ്. അദ്ദേഹത്തിന്റെ അധ്യാപകനാണ് ഈ പേര്. ആ അധ്യാപകന്‍ ഒരു ബ്രാഹ്മണനാണ്. അതിനാലാണ് അദ്ദേഹത്തിന് ആ പേര് ലഭിച്ചത്. അതുകൊണ്ട് ബ്രാഹ്മണന്‍ എന്ന വിശേഷണം അംബേദ്കറിന് ചേരും. നല്ല വിവരവും വിദ്യഭ്യാസവുമുള്ള ഒരാളെ ബ്രാഹ്മണന്‍ എന്ന് വിളിക്കുന്നതില്‍ യാതൊരു തെറ്റില്ല. അങ്ങനെ നോക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ബ്രാഹ്മണനാണെന്ന് അദ്ദേഹം പറഞ്ഞു.

രാമനെ ദൈവമാക്കിയത്.....

രാമനെ ദൈവമാക്കിയത്.....

വിവാദ പ്രസ്താവനകള്‍ അത്ര പെട്ടൊന്നും നിര്‍ത്താന്‍ സ്പീക്കര്‍ തയ്യാറായില്ല എന്നതാണ് സത്യം. ശ്രീരാമനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ അടുത്ത വെളിപ്പെടുത്തില്‍. രാമന്‍ ജന്‍മം കൊണ്ട് ക്ഷത്രിയനാണെന്നും എന്നാല്‍ അദ്ദേഹം ദൈവമായി മാറുകയായിരുന്നു എന്നുമാണ് സ്പീക്കര്‍ പറയുന്നത്. അതായത് മഹര്‍ഷിമാര്‍ അദ്ദേഹത്തെ ദൈവമാക്കി മാറ്റിയെന്ന് സാരം. കൃഷ്ണന്‍ ജന്‍മം കൊണ്ട് ഒബിസിയാണ്. അതായത് യാദവന്‍. സന്ദീപനി മഹര്‍ഷിയാണ് അദ്ദേഹത്തെയും ദൈവമാക്കിയത്. സാധാരണ ജന്മങ്ങളായിരുന്നെങ്കില്‍ ഇവരൊക്കെ ജാതികുരുക്കിനുള്ളില്‍ തന്നെ കിടന്നേനെ എന്നാണ് സ്പീക്കര്‍ ഉദ്ദേശിച്ചത്.

ബ്രാഹ്മണജന്മം പുണ്യജന്മം

ബ്രാഹ്മണജന്മം പുണ്യജന്മം

ബ്രാഹ്മണരെ കുറിച്ച് വാതോരാതെയാണ് മന്ത്രി സംസാരിച്ചത്. ബ്രാഹ്മണജന്മം പുണ്യജന്മം എന്ന് വരെ അദ്ദേഹം പറഞ്ഞു. ചുരുക്കി പറഞ്ഞാല്‍ രാജ്യത്ത് മറ്റ് ജാതികളൊക്കെ വെറുതെയാണെന്നും ബ്രാഹ്മണരാണ് എല്ലാമെന്നും സ്പീക്കര്‍ പറയുന്നു. ബ്രാഹ്മണ സമൂഹത്തിന് ഒരിക്കലും അധികാര മോഹമുണ്ടായിരുന്നില്ല. ചന്ദ്രഗുപ്ത മൗര്യ, പുരാണങ്ങളിലെ നമ്മുടെ ഭഗവാന്‍മാര്‍ എന്നിവരുടെ വിജയങ്ങളില്‍ ബ്രാഹ്മണരുടെ ഇടപെടലുകളാണ് വിജയം കണ്ടത്. ബ്രാഹ്മണരാണ് ദൈവത്തെ ഉണ്ടാക്കിയതെന്നും രാജേന്ദ്ര ത്രിവേദി പറയുന്നു. മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും സദസ്സില്‍ ഇരിക്കവേയാണ് സ്പീക്കര്‍ വമ്പന്‍ മണ്ടത്തരങ്ങള്‍ തട്ടിവിട്ടത്.

ഉപദ്രവിക്കരുത് പ്ലീസ്

ഉപദ്രവിക്കരുത് പ്ലീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി നേതാക്കള്‍ മണ്ടന്‍ പ്രസ്താവനകളിറക്കി പാര്‍ട്ടിയെ നാറ്റിക്കരുതെന്ന പ്രസ്താവന ആരും കേട്ട ഭാവം പോലുമില്ല. സ്പീക്കറുടെ പ്രവൃത്തിയും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. പാര്‍ട്ടി എംപി തന്നെ സ്പീക്കര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ദയവ് ചെയ്ത് പാര്‍ട്ടിയെ നാറ്റിക്കരുതെന്നാണ് ബിജെപി എംപി ഉദിത് രാജ് സ്പീക്കറോട് പറഞ്ഞിരിക്കുന്നത്. വളരെ ഗുരുതരമായ പ്രസ്താവനയാണ് സ്പീക്കറുടേത്. പാര്‍ട്ടിക്ക് ഇത്തരം പ്രസ്താവനകള്‍ വലിയ ദോഷം ചെയ്യും. പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് ഇത് തിരിച്ചടിയായെന്നും ഉദിത് രാജ് പറഞ്ഞു. അതേസമയം സ്പീക്കറുടെ പ്രസ്താവനയില്‍ കേന്ദ്ര നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.

നെഞ്ചില്‍ ജാതിപ്പേര്.. എസ്‌സിഎസ്ടി ഒബിസി.... പോലീസ് റിക്രൂട്ട്‌മെന്റിലും ജാതീയത!! വിവാദം കത്തുന്നു!!നെഞ്ചില്‍ ജാതിപ്പേര്.. എസ്‌സിഎസ്ടി ഒബിസി.... പോലീസ് റിക്രൂട്ട്‌മെന്റിലും ജാതീയത!! വിവാദം കത്തുന്നു!!

നാരദന്‍ ഗൂഗിളാണ്, മാധ്യമപ്രവര്‍ത്തകനാണ്, ബിജെപിയെ കൊണ്ട് രക്ഷയില്ല, രൂപാനിയുടെ മണ്ടത്തരങ്ങള്‍!!നാരദന്‍ ഗൂഗിളാണ്, മാധ്യമപ്രവര്‍ത്തകനാണ്, ബിജെപിയെ കൊണ്ട് രക്ഷയില്ല, രൂപാനിയുടെ മണ്ടത്തരങ്ങള്‍!!

English summary
Gujarat Speaker calls BR Ambedkar and Narendra Modi Brahmins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X