കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഗുജറാത്തിലെ കുട്ടികൾക്ക് സ്വന്തം പേര് എഴുതാനറിയില്ല; ബോർഡ് എക്സാമിൽ വമ്പൻ കോപ്പിയടി....

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സ്വന്തം പേര് പോലും എഴുതാൻ അറിയാത്ത മോദിയുടെ നാട്ടിലെ കുട്ടികൾ | Oneindia Malayalam

അലഹബാദ്: സ്വന്തം പേര് പോലും ഇംഗ്ലീഷിൽ എഴുതാനറിയാത്തവരാണ് ഗുജറാത്തിലെ വിദ്യാർത്ഥികളാണെന്ന് റിപ്പോർട്ട്. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് സുഹൃത്ത്, ബുദ്ധി, ടെന്നീസ് തുടങ്ങിയ വാക്കുകൾ ഇംഗ്ലീഷിൽ എഴുതാനറിയാത്തവരാണെന്നാണ് റിപ്പോർട്ട്. പത്താം ക്ലാസിലെ ബോർഡ് എക്സാമിലാണ് കുട്ടികൾ തെറ്റിച്ചിരിക്കുന്നത്. അതേസമയം സംസ്കൃതം പരീക്ഷയിൽ വിദ്യാർത്ഥികൾ എല്ലാം ഒരേ തെറ്റാണ് വരുത്തിയിരിക്കുന്നത്. ഹിന്ദി പേപ്പറിലും ഇതേ അവസ്ഥ തന്നെയായിരുന്നു. എല്ലാ പേപ്പറിലും ഒരേ ഉത്തരവും ഒരേ തെറ്റുകളും ആയിരുന്നു.

ഗുജറാത്ത് ഹയർസെക്കണ്ടറി പരീക്ഷ ബോർഡ് നടത്തിയ പരീക്ഷയിലാണ് ഈ സ്ഥിതി. പഞ്ചമഹൽ ജില്ലയിലെ ഇരുന്നൂറോളം വരുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇത്തരത്തിൽ കോപ്പിയടിച്ചിരിക്കുന്നത്. കോപ്പിയടിയുമായി ബന്ധപ്പെട്ട് 230 ഓളം കേസുകളാണ് പരീക്ഷ ബോർഡ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പഞ്ചമഹല്‌ ജില്ലയിലെ കാവലിയിൽ ഒരു പരീക്ഷ സെന്ററിലാണ് പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയിൽ കോപ്പിയടിച്ചതിന് മാത്രം 96 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

കോപ്പിയടി

കോപ്പിയടി


ഹിന്ദി സംസ്കൃതം പരീക്ഷകളിലെ ഉത്തര പേപ്പറുകളിൽ എല്ലാ വിദ്യാർത്ഥികളിലും രേ ഉത്തരവും ഒരേ തെറ്റുകളുമാണ് വരുത്തിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ മെയിൽ പരീക്ഷാ കോപ്പിയടിക്കായി എത്തിച്ച 200 കിലോ വസ്തുക്കൾ ഗുജറാത്തിൽ നിന്നു പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ മാർച്ച് രണ്ടാം വാരം ജുനഘഡിലെ വൻതലിയിലുള്ള സ്വാമിനാരായൺ ഗുരുകുൽ സ്കൂളിൽ നടന്ന പ്ലസ് ടു സയൻസ് പരീക്ഷയ്ക്കു കോപ്പിയടിച്ചതാണ് ഇത്രയും കടലാസെന്നാണ് ഉദ്യോഗസ്ഥർ വിലിയിരുത്തുന്നത്.

15 പേർക്ക് എതിരെ കേസ്

15 പേർക്ക് എതിരെ കേസ്

പരീക്ഷ കോ-ഓർഡിനേറ്ററെയും നിരീക്ഷകരെയും കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തിരുന്നു. 15 വിദ്യാർഥികൾ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ടെന്നും മറ്റുള്ളവരെ 31നുള്ളിൽ പിടികൂടുമെന്നും മാർച്ചിൽ പറഞ്ഞിരുന്നു. കോപ്പിയടി നടന്ന സംഭവം ജില്ലാ വിദ്യാഭ്യാസ ഓഫിസർ ബിഎസ് ഖെല്ലയും സ്ഥിരീകരിച്ചിരുന്നു. സ്വാമിനാരായൺ ഗുരുകുലിലെ പരീക്ഷാ നടത്തിപ്പിനെക്കുറിച്ചു നിരവധി പരാതികൾ ലഭിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടക്കുമ്പോഴും വിദ്യാർഥികള്‍ക്ക് ശക്തമായ താക്കീത് അധികൃതർ നൽ‌കിയിരുന്നു. ഇതേതുടർന്നു നിരവധി വിദ്യാർഥികൾ കടലാസു കഷണങ്ങൾ ഹാജരാക്കി. 15 പേരെ കടലാസുമായി പിടികൂടുകയും ചെയ്തിരുന്നു.

ഒഴിവാക്കിയ സ്കൂളിൽ പരീക്ഷ

ഒഴിവാക്കിയ സ്കൂളിൽ പരീക്ഷ

2008ൽ പരീക്ഷാ കേന്ദ്രമായിരുന്ന ഈ സ്കൂളിനെ തൊട്ടടുത്ത വർഷം തന്നെ പരീക്ഷ നടത്തിപ്പിൽ നിന്ന് ഒഴിവാക്കിയിരുന്നുവെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും, ഡിഇഒ യുടെ അനുവാദം വാങ്ങാതെ സ്കൂൾ പരീക്ഷാ കേന്ദ്രമാക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ മാർച്ചിൽ നടന്ന പരീക്ഷയ്ക്ക് ശേഷം 200 കിലോയുടെ കടലാസ് കഷ്ണങ്ങളായിരുന്നു പിടിച്ചെടുത്തിരുന്നത്.

മോദിയുടെ ഗുജറാത്ത്

മോദിയുടെ ഗുജറാത്ത്

200 കിലോയോളം വരുന്ന കോപ്പിയടി കടലാസുകളില്‍ ഭൂരിഭാഗവും മൈക്രോ സൈസ് ഫോട്ടോ കോപ്പികളാണ്. എല്ലാ വർഷങ്ങളിലും ഇത്തരത്തിൽ കോപ്പിയടി ഉണ്ടായിരുന്നെന്നാണ് സൂചനകൾ. സ്വന്തം പേര് പോലും ഇംഗ്ലീഷിൽ എഴുതാൻ അറിയാത്ത വിദ്യാർത്ഥികൾ പത്താം ക്ലാസ് വരെ എങ്ങിനെ എത്തി എന്നതും ആശ്ചര്യ ജനകമാണ്. വികസനത്തിന്റെ കാര്യത്തിൽ വിമ്പിളിക്കുന്ന നരേന്ദ്രമോദിയുടെ ഗുജറാത്തിലാണ് ഇത്.

English summary
Students of class X who failed to spell simple words like ‘friend’, ‘clever’, ‘fondly’, ‘tennis’ correctly, and shockingly, even their own names in English, excelled in the English paper of State Board exams this year using all the above words, and numerous other adjectives in the subjective part.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X