ഏറ്റവുമധികം തട്ടിപ്പ് കമ്പനികളുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍
രാജ്യത്ത് ഏറ്റവുമധികം തട്ടിപ്പ് കമ്പനികളുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍. നിക്ഷേപകരില്‍ നിന്നും പണം തട്ടിച്ച് അപ്രത്യക്ഷമായ 78 കമ്പനികളില്‍ 17 എണ്ണവും ഗുജറാത്തിലാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ രാം മെഗ്‌വാല്‍ ലോക്‌സഭയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളും ഗുജറാത്ത് മോഡല്‍ വികസനം പിന്തുടരണമെന്ന് വാദിക്കുന്ന ബിജെപിക്ക് നാണക്കേടാണ് പുതിയ റിപ്പോര്‍ട്ട്.

ഏകദേശം 312 കോടി രൂപയാണ് 78 കമ്പനികളും കൂടി ചേര്‍ന്ന് തട്ടിയെടുത്തത് . ഗുജറാത്ത് കഴിഞ്ഞാല്‍ ആന്ധ്രാപ്രദേശ്(13), തമിഴ്‌നാട് (9), മഹാരാഷ്ട്ര (9), എന്നിവടങ്ങളിലാണ് ഏറ്റവുമധികം കള്ള കമ്പനികളുള്ളത്. പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ അഞ്ച് കമ്പനികളുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കമ്പനികളുടെ പേര് വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
തട്ടിപ്പ് നടത്തി അപ്രത്യക്ഷമായ 238 കമ്പനികളുടെ വിവരങ്ങളായിരുന്നു ആദ്യത്തെ ലിസ്റ്റിലുണ്ടായിരുന്നത്. ഇതില്‍ 160 കമ്പനികളുടെ വിവരങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു.












Click it and Unblock the Notifications