കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവിക്കോട്ടയില്‍ വിള്ളല്‍; ഗുജറാത്തില്‍ മുന്‍ബിജെപി മന്ത്രിയടക്കമുള്ളവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Google Oneindia Malayalam News

ഗാന്ധിനഗര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഗുജറാത്തില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. പൊതു തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി സംഘടനാ സംവിധാനത്തെ അടിമുടി ഉടച്ചു വാര്‍ത്തതിന് പിന്നാലെ സംസ്ഥാനത്തെ മണ്ഡലങ്ങളെ വിവിധ മേഖലകളാക്കി തിരിച്ച് നേതാക്കള്‍ക്ക് പ്രത്യേക ചുമതലയും പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി നല്‍കി കഴിഞ്ഞു.

പാര്‍ട്ടിയോട് അകന്നു നില്‍ക്കുന്ന നേതാക്കളെ തിരികെ പാര്‍ട്ടിയിലെത്തിക്കാനായി പ്രത്യേക ശ്രദ്ധയാണ് സംസ്ഥാന നേതൃത്വം നല്‍കുന്നത്. ഇതിനു പുറമെയാണ് മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുന്നത്. രണ്ട് മുന്‍ ബിജെപി എംഎല്‍എമാരെ പാര്‍ട്ടിയില്‍ എത്തിച്ചുകൊണ്ട് ഈ നീക്കത്തിന്റെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് ഗുജറാത്ത് കോണ്‍ഗ്രസ്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഗുജറാത്തില്‍

ഗുജറാത്തില്‍

ഗുജറാത്തിലെ 26 ലോക്‌സഭാ മണ്ഡലങ്ങളിലില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത് കേവലം 5 സീറ്റുകളില്‍ മാത്രമായിരുന്നു. 20 സീറ്റില്‍ ബിജെപി വിജയിച്ചപ്പോള്‍ 1 സീറ്റില്‍ ഗുജറാത്ത് ജനതാ ദളും വിജയിച്ചു. എന്നാല്‍ ഇത്തവണ 15 സീറ്റിലെങ്കിലും വിജയിക്കാനുറച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്.

സ്വന്തം പാളയത്തില്‍ എത്തിക്കുക

സ്വന്തം പാളയത്തില്‍ എത്തിക്കുക

മറ്റു പാര്‍ട്ടികളിലെ ജനപ്രീതിയുള്ള നേതാക്കളെ സ്വന്തം പാളയത്തില്‍ എത്തിക്കുന്നതോടെ വിജയ സാധ്യത വര്‍ധിപ്പിക്കാമെന്നും അണികളില്‍ അനുകൂല വികാരം ഉണ്ടാക്കാമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.

ബിജെപിയില്‍ നിന്ന്

ബിജെപിയില്‍ നിന്ന്

സംസ്ഥാനത്തെ പ്രധാന എതിരാളികളായ ബിജെപിയില്‍ നിന്നുള്ള നേതാക്കളെ ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസ് തന്ത്രങ്ങള്‍ പയറ്റുന്നത്. മോദിയുടേയും അമിത് ഷായുടെയും നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയോട് ഉടക്കിനില്‍ക്കുന്ന നിരവധി നേതാക്കളോട് കോണ്‍ഗ്രസ് ചര്‍ച്ചകള്‍ ആരംഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ബിമല്‍ ഷായും അനില്‍ പട്ടേലും

ബിമല്‍ ഷായും അനില്‍ പട്ടേലും

ഇത്തരം വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഗുജറാത്തിലെ മുന്‍ മന്ത്രിയായ ബിമല്‍ ഷായും മുന്‍ എംഎല്‍എയായ അനില്‍ പട്ടേലും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കേശുഭായി പട്ടേലിന്റെ സര്‍ക്കാറിന്റെ കാലത്ത് മന്ത്രിയായിരുന്ന വ്യക്തിയാണ് ബിമല്‍ ഷാ.

ഐഎഎസ് ഉദ്യോഗസ്ഥനും

ഐഎഎസ് ഉദ്യോഗസ്ഥനും

ബിമല്‍ ഷാ, അനില്‍ പട്ടേല്‍ എന്നിവരോടൊപ്പം വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ജഗത് സിങ് വാസവയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ മൂവര്‍ക്കും പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് സ്വീകരണം നല്‍കി.

ജനാധിപത്യമില്ല

ജനാധിപത്യമില്ല

ബിജെപിയില്‍ ജനാധിപത്യ രീതിയില്ലെന്നും പാര്‍ട്ടിയില്‍ സമ്പൂര്‍ണ ആധിപത്യം ചിലരില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ബിമല്‍ ഷാ പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനായി ഒറ്റയ്ക്ക് യാതൊന്നും ചെയ്യുക സാധ്യമല്ല

അമിത് ഷായുടെ പഴയ എതിരാളി

അമിത് ഷായുടെ പഴയ എതിരാളി

ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയാണെങ്കിലും, ജനങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് ബിജെപിക്ക് അറിയില്ല. ജനങ്ങളെ സേവിക്കാനാണ് താന്‍ കോണ്‍ഗ്രസിലേക്ക് വന്നതെന്നും പാര്‍ട്ടിയില്‍ അമിത് ഷായുടെ പഴയ എതിരാളിയ ബിമന്‍ ഷാ പറഞ്ഞു.

സംഭവിച്ചുക്കൊണ്ടിരിക്കുന്നത്

സംഭവിച്ചുക്കൊണ്ടിരിക്കുന്നത്

സംസ്ഥാനത്ത് തൊഴിലില്ലായ്മ വളരെ കൂടുതലാണ്. എല്ലാ ദിവസവും വിദ്യാസമ്പന്നരായ, എന്നാല്‍ തൊഴില്‍രഹിതരായ 109 ചെറുപ്പക്കാര്‍ തന്റെ ഓഫീസില്‍ വരാറുണ്ട്. രണ്ട് ദശകത്തിലേറെയായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇതാണ് സംഭവിച്ചുക്കൊണ്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പ് മുദ്രാവാക്യം മാത്രം

തെരഞ്ഞെടുപ്പ് മുദ്രാവാക്യം മാത്രം

എല്ലാവര്‍ക്കും തൊഴില്‍, വിളവിന് കര്‍ഷകര്‍ക്ക് ന്യായവില' എന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം മാത്രമായിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ ജനാധിപത്യ മര്യാദയുണ്ടെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

കേശുഭായി പട്ടേലിന്റെ മന്തിസഭയില്‍

കേശുഭായി പട്ടേലിന്റെ മന്തിസഭയില്‍

1998 ല്‍ കേശുഭായി പട്ടേലിന്റെ മന്തിസഭയില്‍ അംഗമായിരുന്ന ബിമല്‍ ഷായ്ക്ക് കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിത്വം നിഷേധിച്ചിരുന്നു. കേശുഭായ് നരേന്ദ്ര മോദി അധികാര വടംവലിക്കിടയില്‍ രണ്ടു ചേരിയിലായിരുന്നു ബിമല്‍ ഷായും അന്നു എംഎല്‍എയായിരുന്ന അമിത് ഷായും.

അമിത് ഷാ അമരത്തേക്കു വന്നപ്പോള്‍

അമിത് ഷാ അമരത്തേക്കു വന്നപ്പോള്‍

മോദിയുടെ അടുപ്പക്കാരനായിരുന്ന അമിത് ഷായെ അന്ന് കേശുഭായി പട്ടേല്‍ ഒതുക്കുകയായിരുന്നു. എന്നാല്‍ പിന്നീടു മോദി അധികാരം പിടിച്ചതിനെത്തുടര്‍ന്ന് അമിത് ഷാ അമരത്തേക്കു വന്നപ്പോള്‍ ബിമല്‍ ഷാ തഴയപ്പെട്ടു. രണ്ടു തവണയും സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നില്‍ അമിത് ഷായാണെന്നു കുറ്റപ്പെടുത്തുന്നു ബിമല്‍ ഷാ

ഏകാധിപത്യം

ഏകാധിപത്യം

എട്ട് വര്‍ഷത്തോളം ബിജെപിയുടെ വിവിധ സ്ഥാനങ്ങളില്‍ ഇരുന്നിട്ടുണ്ടെന്നും എന്നാല്‍ നേതാക്കള്‍ക്കിടയില്‍ ഏകാധിപത്യമാണെന്നും ബര്‍ഡോലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ആയിരുന്ന അനില്‍ പട്ടേലും കുറ്റപ്പെടുത്തി.
തെക്കന്‍ ഗുജറാത്തിലെ ആദിവാസി മേഖലകളില്‍ സ്വാധീനമുള്ള നേതാവാണ് രാജി വച്ച അനില്‍ പട്ടേല്‍

എന്തും ചെയ്യും

എന്തും ചെയ്യും

രാജ്യത്തുടനീളമുള്ള ഗോത്രവംശജരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസ് മാത്രമാണെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ജഗത് സിങ് വാസവയും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനുള്ളില്‍ നിന്നുകൊണ്ട് ഗോത്രവംശജരുടെ ഉന്നമനത്തിന് വേണ്ടി എന്തും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Gujarat: Two former BJP MLAs, retd IAS officer join Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X