കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി കുടുങ്ങുമോ?; വിദ്യാഭ്യാസ യോഗ്യത പുറത്തുവിടണമെന്ന് കമ്മീഷന്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദത്തിന് ചൂടുപിടിക്കുന്നു. മോദിയുടെ വിദ്യാഭ്യാസ യോഗ്യത അറിയണമെന്നുകാട്ടി ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് കത്തയച്ചിരുന്നു. ഇതേതുടര്‍ന്ന് വിവരം ലഭ്യമാക്കാന്‍ ദില്ലി, ഗുജറാത്ത് സര്‍വകലാശാലകള്‍ക്ക് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ എം.ശ്രീധര്‍ ആചാര്യുലുവാണ് വിഷയത്തില്‍ ഇടപെട്ടത്. നേരത്തെ രണ്ടു സര്‍വകലാശാലകളും പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരം കൈമാറാന്‍ തയ്യാറാകാത്തത് വിവാദമായിരുന്നു. പല കാരങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍വകലാശാലകള്‍ വിവരം നിഷേധിച്ചത്.

narendra-modi

കേന്ദ്ര കമ്മീഷന്‍ നിര്‍ദ്ദേശിച്ചതോടെ സര്‍വകലാശാലകള്‍ വിവരം നല്‍കേണ്ടിവരും. അതേസമയം, വിദ്യാര്‍ഥിയുടെ റോള്‍ നമ്പര്‍ ലഭ്യമാക്കാനായില്ലെങ്കില്‍ ഈ വിവരങ്ങള്‍ കണ്ടെത്തി പരസ്യപ്പെടുത്തുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് ദില്ലി സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കുന്നത്.

2014ല്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നായിരുന്നു വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച വിവരം പുറത്തുവിടാന്‍ ദില്ലി സര്‍വകലാശാല ഒരുക്കമായിരുന്നില്ല. ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത എന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്നുകാട്ടി കെജ് രിവാള്‍ രംഗത്തെത്തിയത്.

English summary
CIC asks Delhi, Gujarat universities to give info on PM Modi's degrees to Arvind Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X