കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന അപേക്ഷ ഗുജറാത്ത് യൂണിവേഴ്‌സിറ്റി തള്ളി

  • By Sruthi K M
Google Oneindia Malayalam News

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ഒട്ടേറെപേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയായിരുന്നു മോദിയുടെ മാസ്റ്റര്‍ ഡിഗ്രി സംബന്ധിച്ച വിവരങ്ങള്‍ക്കായി വിവരാവകാശ നിയമപ്രകാരം ഗുജറാത്ത് യൂണിവേഴ്‌സിറ്റിക്ക് അപേക്ഷ നല്‍കിയത്.

എന്നാല്‍, ഗുജറാത്ത് യൂണിവേഴ്‌സിറ്റി ഈ അപേക്ഷ നിരസിക്കുകയാണുണ്ടായത്. ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നരേന്ദ്ര മോദി ബിരുദാനന്തര ബിരുദം നേടിയത് 1981 മുതല്‍ 1984 വരെയുള്ള കാലഘട്ടത്തിലാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, ഇത് സത്യമല്ലെന്നും മോദിയുടെ ബിരുദങ്ങളെല്ലാം വ്യാജമാണെന്നുമായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നത്.

modi

ഈ കാലഘട്ടത്തില്‍ ഗുജറാത്ത് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ പരസ്യമാക്കാനാകില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ടിഐ ആക്ടിവിസ്റ്റാണ് അപേക്ഷ നല്‍കിയത്.

പ്രധാനമന്ത്രിയുടെ മാസ്റ്റര്‍ ഡിഗ്രിയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചുള്ള അപേക്ഷ സ്വീകരിക്കില്ലെന്ന് കരുതിയാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷകന്‍ അപേക്ഷ നല്‍കിയത്. മോദിയുടെ ഓഫീസ് ഇതിനെക്കുറിച്ച് മറുപടി നല്‍കാതിരുന്നതു കൊണ്ടാണ് അപേക്ഷകന്‍ യൂണിവേഴ്‌സിറ്റിയെ സമീപിച്ചത്.

English summary
Gujarat University has rejected an RTI request on Prime Minister Narendra Modi’s educational qualification.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X