ഗുജറാത്തിലെ പടക്കശാലയില്‍ പൊട്ടിത്തെറി, എട്ടു മരണം
ദീപാവലി ആഘോഷങ്ങള്‍ക്ക് തൊട്ടു മുന്പെയാണ് പൊട്ടിത്തെറി
വഡോദര: ഗുജറാത്തിലെ പടക്കശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ എട്ടു മരണം. വഡോദരയിലെ റുസ്താംപുര വഖോഡിയയിലാണ് സംഭവം.സുരക്ഷാ ഉദ്യോഗസ്ഥര്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കി കൊണ്ടിരിക്കുകയാണ്.
ദീപാവലിയുടെ തിരക്കിനെ തുടര്‍ന്ന് ഒരു വീട്ടില്‍ തുറന്ന പടക്ക വില്‍പ്പന കേന്ദ്രത്തിലാണ് തീപ്പിടുത്തമുണ്ടായത്. ഒരു കുടുംബത്തിലെ എട്ടംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു. നാലു പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്.
വീടിന് തൊട്ടടുത്ത കെട്ടിടങ്ങളിലേക്കും തീ പടരുന്നതിനാല്‍ കൂടുതല്‍ ഫയല്‍ എന്‍ജിനുകളും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു













Click it and Unblock the Notifications