കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംഹങ്ങളുടെ കാവലില്‍ കൊടുങ്കാട്ടില്‍ സുഖ പ്രസവം! ഭയമോ ധൈര്യമോ, ശ്വാസം നിലച്ച നിമിഷങ്ങള്‍!

ഗീര്‍ വനത്തിന് നടുവില്‍ ആംബുലന്‍സില്‍ 12 സിംഹങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രസവം.

  • By Jince K Benny
Google Oneindia Malayalam News

അഹമ്മദാബാദ്: ധൈര്യമെന്നോ ഭാഗ്യമെന്നോ ആ നിമിഷത്തെ വിശേഷിപ്പിക്കാന്‍ സാധിക്കില്ല. ഗീര്‍വനത്തിന് നടുവില്‍ അര്‍ദ്ധരാത്രിയില്‍ സിംഹങ്ങളെ സാക്ഷിയാക്കി മങ്കുബെന്‍ മക്‌വാന തന്റെ മകന് ജന്മം നല്‍കി. മൂന്ന് ആണ്‍ സിംഹങ്ങളടക്കം 12 സിംഹങ്ങള്‍ ആ ആംബുലന്‍സിന് ചുറ്റുമുണ്ടായിരുന്നു. ലുനാസ്പുറില്‍ നിന്ന് കാടിന് നടുവിലൂടെ യാത്ര ചെയ്ത് വേണം അടുത്തുള്ള ജാഫര്‍ബാദിലെ ആശുപത്രിയിലെത്താന്‍. 108 ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ലുനാസ്പുര്‍ സ്വദേശിയായ മങ്കുബെന്‍.

lion

പുലര്‍ച്ചെ രണ്ട് മണിയോടെ പ്രസവ വേദന കൂടി. ഈ സമയം കാടിന് നടുവിലെത്തിയിരുന്നു ആംബുലന്‍സ്. യുവതിക്ക് ഉടനെ പ്രസവം നടക്കുമെന്ന് മനസിലാക്കിയ എമര്‍ജന്‍സി മാനേജ്‌മെന്റ് ടെക്‌നീഷ്യന്‍ (ഇഎംടി) അശോക് മക്‌വാന ഡ്രൈവറോട് വാഹനം നിറുത്താന്‍ ആവശ്യപ്പെടുകയും ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് പ്രസവം കൈകാര്യം ചെയ്യുകയുമായിരുന്നു. കൊടുങ്കാട്ടില്‍ മനുഷ്യഗന്ധം തുടര്‍ച്ചയായി കിട്ടിയതോടെ സിംഹങ്ങള്‍ ആംബുലന്‍സിന് അടുത്തേക്ക് വരികയായിരുന്നു.

lion

പ്രദേശവാസിയായ ഡ്രൈവര്‍ രാജു ജാദവിന് സിംഹങ്ങളുടെ പെരുമാറ്റങ്ങള്‍ മനസിലാകും. സിംഹങ്ങളെ പ്രകോപിപ്പിക്കാതിരക്കാന്‍ ജാദവ് പ്രത്യേക ശ്രദ്ധിച്ചു. കൊടുംങ്കാട്ടില്‍ സിംഹങ്ങളുടെ സാന്നിദ്ധ്യത്തില്‍ 20 മിനിറ്റോളമാണ് ആംബുലന്‍സ് നിറുത്തിയിട്ടത്. പ്രസവ ശേഷം ആംബുലന്‍സ് സ്റ്റാര്‍ട്ട് ആക്കിയപ്പോള്‍ സിംഹങ്ങള്‍ വഴിമാറി കൊടുത്തു. ജാഫര്‍ബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യനില തൃപ്തികരമാണ്.

English summary
Manguben Makwana gave birth to a boy, a group of 12 lions emerged from the adjacent forests and surrounded the vehicle near a remote village in Amreli district. During this ordeal, which lasted for around 20 minutes, the paramedic staff of the ‘108’ ambulance tackled the situation with courage and helped Makwana in giving birth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X