കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍.. ഗൂഡാലോചനയില്‍ അമിത് ഷായ്ക്ക് പങ്കെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍.. ബിജെപി സമ്മര്‍ദത്തില്‍

  • By Desk
Google Oneindia Malayalam News

മുംബൈ: തുളസീറാം പ്രജാപതി ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ അമിത് ഷായ്ക്കും മറ്റ് മൂന് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും ഗൂഡാലോചനയില്‍ പങ്കെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍.ബിജെപി പ്രസിഡന്റ് അമിത് ഷാ,ഐപിഎസ ് ഉദ്യോഗസ്ഥരായ ദിവേശ് എംഎന്‍, രാജ്കുമാര്‍ പാണ്ഡ്യന്‍,ഡിജി വന്‍സാറാ എന്നിവരാണ് 2006 ഗുജറാത്തില്‍ ഉണ്ടായ തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍കേസിലെ മുഖ്യ സൂത്രധാരര്‍ എന്നാണ് അന്വേഷണോദ്യഗസ്ഥന്‍ കോടതിയില്‍ പറയുന്നത്.

<strong>ബിജെപിയുടെ ആ പരിപ്പും വേവില്ല, ബിജെപി നേതാക്കളെ വിറപ്പിച്ച യതീഷ് ചന്ദ്രയെ പിണറായി കൈവിട്ടേക്കില്ല</strong>ബിജെപിയുടെ ആ പരിപ്പും വേവില്ല, ബിജെപി നേതാക്കളെ വിറപ്പിച്ച യതീഷ് ചന്ദ്രയെ പിണറായി കൈവിട്ടേക്കില്ല

2006 ഡിസംബര്‍ 28നാണ് കസ്റ്റഡിയിലിരിക്കെ തുളസീറാം പ്രജാപതി കൊല്ലപ്പെടുന്നത്.ഇത് ഗുജറാത്ത് പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലാണെന്ന് അന്നുമുതല്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡിഐജി ഡിജി വന്‍സാറാ 7 വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.2011 ല്‍ കേസ് സിബിഐയ്ക്ക് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

amit-shah77-21

2012ല്‍ കേസ് അന്വഷിച്ചിരുന്ന ഉദ്യോഗസ്ഥന്‍ സന്ദീപ് താംഗഡേജും കൊലപാതകത്തില്‍ രാഷ്ട്രീയക്കാരുടെ പങ്കു ഉറപ്പാക്കിയിരുന്നു.അമിത് ഷാ,രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടരിയ എന്നിവരാണ് ആ രഷ്ട്രീയക്കാര്‍ എന്നും ഇവരാണ് വെടിവെയ്പിന് നിര്‍ദേശം നല്കിയതെന്നും പറഞ്ഞിരുന്നു. ഷാ,കട്ടരിയ,ദിനേശ് എംഎന്‍,പാണ്ഢ്യന്‍,വന്‌സാര എന്നിവര്‍ ജയില്‍ മോചിതരായിരുന്നു.കോള്‍ ഡാറ്റ റെക്കോര്‍ഡില്‍ അമിത് ഷാ അടക്കമുള്ളവരുടെ ഗൂഡാലോചന സ്പഷ്ടമാണെന്നും പറഞ്ഞിരുന്നു

English summary
Thulsiram Prajapathi fake encounter in Gujarat, BJP president Amith Shah was the main conspirator.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X