കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാരെ 'ഒളിപ്പിച്ച്' കോണ്‍ഗ്രസ്, ജയം ഉറപ്പാക്കി ബിജെപി, രാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന്

  • By
Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എംഎല്‍എമാരെ ഒളിപ്പിച്ച് കോണ്‍ഗ്രസ്. ഇന്നാണ് തിരഞ്ഞെടുപ്പ്. എന്നാല്‍ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമിച്ചേക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തൊട്ട് മുന്‍പ് മാത്രമേ എംഎല്‍എമാരെ നിയമസഭയില്‍ എത്തിക്കൂവെന്നാണ് വിവരം.

<strong>നായിഡു ഉടന്‍ ജയിലിലാകും,18 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും, വെളിപ്പെടുത്തി ബിജെപി നേതാവ്</strong>നായിഡു ഉടന്‍ ജയിലിലാകും,18 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും, വെളിപ്പെടുത്തി ബിജെപി നേതാവ്

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ഇടഞ്ഞ് നില്‍ക്കുന്ന അല്‍പേഷ് താക്കൂറും അദ്ദേഹത്തിനൊപ്പമുള്ളവരും ക്രോസ് വോട്ട് ചെയ്തേക്കുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. ഇതോടെയാണ് പരാജയ ഭീതിയില്‍ കോണ്‍ഗ്രസ് വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം പുറത്തെടുത്തിരിക്കുന്നത്.

 റിസോര്‍ട്ട് രാഷ്ട്രീയം

റിസോര്‍ട്ട് രാഷ്ട്രീയം

രാജസ്ഥാനിലെ മൗണ്ട് അബുവിലാണ് എംഎല്‍എമാരെ കോണ്‍ഗ്രസ് നേതൃത്വം ഒളിപ്പിച്ചിരിക്കുന്നത്. ഇന്നലെ മുഴുവന്‍ റിസോര്‍ട്ടില്‍ കഴിഞ്ഞ എംഎല്‍എമാര്‍ ഇന്ന് രാവിലെയോടെ ഗാന്ധി നഗറിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് 71 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ അല്‍പേഷ് താക്കുറും ദവല്‍സിംഗ് സലയും കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. താക്കൂര്‍ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് നേരത്തേ തന്നെ അല്‍പേഷ് താക്കൂര്‍ തന്‍റെ പദവികള്‍ എല്ലാം രാജിവെച്ചതായി വ്യക്തമാക്കിയിരുന്നു. അതേസമയം അല്‍പേഷിനെ അയോഗ്യനാക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു.

 മൂന്ന് പേര്‍ 'അബുവിലേക്ക്' ഇല്ല

മൂന്ന് പേര്‍ 'അബുവിലേക്ക്' ഇല്ല

കോണ്‍ഗ്രസിന്‍റെ മറ്റ് എംഎല്‍എമാരായ ഹിമന്ത് സിംഗ് പട്ടേല്‍, ഇമ്രാന്‍ ഖേഡവാല, ഷായ്ലേഷ് പര്‍മര്‍ എന്നിവര്‍ റിസോര്‍ട്ടിലേക്ക് പോയിട്ടില്ല. ജഗന്നാഥ യാത്ര അവരുടെ മണ്ഡലത്തിലൂടെയാണ് കടന്നു പോകുന്നെന്നതിനാലാണ് അവര്‍ രാജസ്ഥാനിലേക്ക് പോകാതിരുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരിക്കുന്നതെന്നും അതിനാല്‍ തന്നെ അവിടെ പ്രാദേശികമായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ഡോഷി പറഞ്ഞു.

 എന്‍സിപി എംഎല്‍എ

എന്‍സിപി എംഎല്‍എ

എന്‍സിപി എംഎല്‍എയായ കാന്തല്‍ ജഡേജ ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കാന്തല്‍ പങ്കെടുത്തിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ഒബിസി നേതാവ് ജുഗല്‍ താക്കൂര്‍ എന്നിവരാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍. ഗൗരവ് പാണ്ഡ്യ, മുന്‍ എംഎല്‍എയായ ചന്ദ്രിക ചുഡസാമ, ഗൗരവ് പാണ്ഡ്യ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കും.

2017 ല്‍

2017 ല്‍

അമിത് ഷായും സ്മൃതി ഇറാനിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് രാജ്യസഭ സീറ്റില്‍ ഒഴിവ് വന്നത്. സ്മൃതി ഇറാനി അമേഠി മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയാണ് പരാജയപ്പെടുത്തിയത്. ഗാന്ധിനഗറില്‍ അമിത് ഷാ 5 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയിച്ചത്. 2017 ആഗസ്തിലാണ് ഇരുവരും ഗുജറാത്ത് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് തിരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റില്‍ ഒന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അഹമ്മദ് പട്ടേല്‍ വിജയിച്ചിരുന്നു.

വിജയം ഉറപ്പിച്ചു

വിജയം ഉറപ്പിച്ചു

182 എംഎല്‍എമാരില്‍ 175 പേര്‍ക്കാണ് വോട്ട് രേഖപ്പെടുത്താന്‍ യോഗ്യത. ബിജെപിക്ക് 100 എംഎല്‍എമാരാണുള്ളത്. അതുകൊണ്ട് തന്നെ ബിജെപിക്കാണ് വിജയ സാധ്യത. 'ബിജെപിക്ക് വ്യക്തമായ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ വിജയം ഉറപ്പാണ്. അതേസമയം കോണ്‍ഗ്രസിന്‍റെ അവസ്ഥ പരുങ്ങലിലാണ്. എംഎല്‍എമാര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണെന്നും ബിജെപി വക്താവ് ഭാരത് പാണ്ഡ്യ പറഞ്ഞു.

English summary
Gujarath rajyasbha election to be held today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X