Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തികളെല്ലാം നുണയന്മാരെന്ന് മുലായം, മോദിയോ?

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതി രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. ഗുജറാത്തികളെല്ലാം നുണയന്‍മാരാണെന്ന് മോദിയ്ക്ക് നേരെ ഒളിയമ്പെയ്യുകയായിരുന്നു മുലായം. ഗുജറാത്തികള്‍ വാക്ക് പാലിയ്ക്കാത്തവരാണെന്നും മുലായം പറഞ്ഞു. ലഖ്‌നൗവില്‍ സമാജ് വാദി പാര്‍ട്ടിയുടെ ദേശീയ വനിത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ലഖ്‌നൗവില്‍ മോദിയ്‌ക്കെതിരെ അതി രൂക്ഷമായ വിമര്‍ശനങ്ങളാണ് സമാജ് വാദി പാര്‍ട്ടി നേതാവ് ഉന്നയിച്ചത്. സ്ത്രീ ശാക്തീകരണം ഉള്‍പ്പടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നും മോദി പാലിച്ചില്ല. വാഗ്ദാനങ്ങള്‍ പാലിയ്ക്കാത്തവര്‍ നുണയന്മാരാണ്. ഗുജറാത്തികള്‍ നുണയന്‍മാരാണ്-മുലായം പറയുന്നു.

Mulayam

സ്ത്രീ ശാക്തീകരണത്തെപ്പറ്റി നിരന്തരം സംസാരിയ്ക്കുന്ന മോദിയുടെ ഭാര്യ എവിടെയാണെന്ന് പോലും അദ്ദേഹത്തിന് അറിയില്ലായാരുന്നെന്നും കണ്ടെത്താന്‍ മറ്റുള്ളവര്‍ വേണ്ടി വന്നെന്നും മുലായം പരിഹസിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലൂടെ മാത്രമേ രാജ്യം ശുചിയാക്കപ്പെടുകയുള്ളൂ എന്ന് പറഞ്ഞ മുലായം മോദിയുടെ സ്വച്ഛ് ഭാരതിനെയും കാര്യമായി വിമര്‍ശിച്ചു

ഗുജറാത്തില്‍ പോലും വാഗ്ദാനങ്ങള്‍ പാലിയ്ക്കാത്തയാളാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. മരുമകള്‍ ഡിംപിള്‍ യാദവ് ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ മുലായം പങ്കെടുത്ത വനിതകളുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഗുജറാത്തികളെ നുണയന്മാരെന്ന് ആക്ഷേപിച്ച് മുലായം കൂടുതല്‍ വിവാദങ്ങള്‍ക്കാണ് തുടക്കിമിട്ടിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+