ഗുജറാത്തില്‍ 64 കോടിരൂപയുടെ ഗോശാല ഒരുങ്ങുന്നു
പോര്‍ബന്തര്‍: പശുക്കളെ പരിപാവനമായി കരുതന്ന ബിജെപി സര്‍ക്കാര്‍ ഗുജറാത്തിലെ പോര്‍ബന്തറില്‍ 1000 ഹെക്ടര്‍ സ്ഥലത്ത് ഗോശാല ഒരുക്കുന്നു. 64 കോടി രൂപ പ്രാഥമിക പ്രവര്‍ത്തകള്‍ക്കുവേണ്ടി ചെലവു വരുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 75 ലക്ഷം രൂപ അനുവദിച്ചു. പ്രാരംഭ പ്രവര്‍ത്തികള്‍ക്കുവേണ്ടിയാണ് ഇത്രയും തുക അനുവദിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാനത്തെ കാര്‍ഷിക യൂണിവേഴ്‌സിറ്റിയുടെയും സഹായത്തോടെയാണ് ഗോശാല നിര്‍മിക്കുന്നത്. 100 ഹെക്ടര്‍ സ്ഥലത്ത് പശുക്കള്‍ക്കുള്ള ഷെഡ്ഡുകള്‍ മാത്രം നിര്‍മിക്കും. 1000 പശുക്കള്‍ക്കുവേണ്ടിയുള്ള ഷെഡ്ഡാണ് നിര്‍മിക്കുന്നത്. ബാക്കിവരുന്ന പ്രദേശം പശുക്കള്‍ക്കുള്ള തീറ്റയ്ക്കും മറ്റുമായാണ് വിനിയോഗിക്കുക.

ജുനാഗഥ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ പാലും അനുബന്ധ ഉല്‍പ്പന്നങ്ങളും വര്‍ധിപ്പിക്കാനും പരിപാടിയുണ്ടെന്ന് ജെഎയു വൈസ് ചാന്‍സലര്‍ എ ആര്‍ പതക് അറിയിച്ചു.
സംസ്ഥാനത്തെ കൃഷിക്കാര്‍ക്കും പശുവളര്‍ത്തലില്‍ ഏര്‍പ്പെട്ടവര്‍ക്കും സഹായം നല്‍കുക എന്നതാണ് പരിപാടിയുടെ പദ്ധതിയുടെ മുഖ്യലക്ഷ്യം. ഗോശാല പശു ഗവേഷണ ശാലയായിരിക്കുമെന്നും വൈസ് ചാന്‍സലര്‍ പറയുന്നു.












Click it and Unblock the Notifications