ഇന്ത്യ ഹിന്ദുക്കളുടെ സൗദി അറേബ്യയെന്ന് തസ്ലീമ നസ്‌റീന്‍!
ഉസ്താദ് ഗുലാം അലിയുടെ സംഗീത പരിപാടി മുംബൈയില്‍ വിലക്കിയതിനെതിരെ പ്രമുഖര്‍ രംഗത്ത്. ഇന്ത്യ ഒരു ഹിന്ദു സൗദി അറേബ്യ ആകുകയാണോ എന്നാണ് എഴുത്തുകാരി തസ്ലീമ നസ്‌റീന്‍ ചോദിക്കുന്നത്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലാണ് വിവാദ എഴുത്തുകാരിയായ തസ്ലിമ തന്റെ അമര്‍ഷം രേഖപ്പെടുത്തിയത്.
ഓ മൈ ഗോഡ്. ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് പാക് സംഗീതജ്ഞന്‍ ഗുലാം അലിയുടെ മുംബൈയിലെ പരിപാടി റദ്ദാക്കിയോ. ഇന്ത്യ ഒരു ഹിന്ദു സൗദി അറേബ്യയായി മാറുകയാണോ - തസ്ലീമ ട്വിറ്ററില്‍ എഴുതി. ഗുലാം അലി ഒരു ജിഹാദി അല്ല, പാട്ടുകാരനാണ് എന്നും തസ്ലി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

ജിഹാദികളെയും പാട്ടുകാരെയും കണ്ടാല്‍ മനസിലാകണമെന്നും തസ്ലീമയ്ക്ക് ശിവസേനയോട് പറയാനുണ്ട്. നേരത്തെ, പാട്ടിലൂടെ സമാധാനവും സ്‌നേഹവും പ്രചരിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നാണ് ഗുലാം അലി ഈ വിവാദത്തോട് പ്രതികരിച്ചത്. ഇന്ത്യയോടുളള തന്റെ സ്‌നേഹത്തിന് ഇക്കാര്യം കൊണ്ട് ഒരു കുറവും ഉണ്ടാകില്ല.
എനിക്ക് ദേഷ്യമൊന്നും ഇല്ല. എന്നാല്‍ സങ്കടമുണ്ട്. വേദനയുണ്ട്. എന്തുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് അറിയില്ല. മുംബൈയില്‍ വെച്ച് നമ്മള്‍ പരിപാടികള്‍ ചെയ്തിട്ടുണ്ട്. - ലോകം ആരാധിക്കുന്ന വിശ്രുത ഗസല്‍ ഗായകന്‍ ഗുലാം അലി ഈയാഴ്ച നടത്താനിരുന്ന സംഗീത പരിപാടികളാണ് ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കിയത്.












Click it and Unblock the Notifications