ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസ്; ശിക്ഷാ പ്രഖ്യാപനം മാറ്റി
അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ ശിക്ഷ പ്രഖ്യാപിക്കുന്നത് മാറ്റി. ശിക്ഷാ വിധിയില്‍മേലുള്ള വാദം പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നായിരുന്നു മാറ്റിയത്. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 24 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.
വ്യാഴാഴ്ച വാദം പൂര്‍ത്തിയാക്കിയ ശേഷം ശിക്ഷ വിധിക്കുന്ന തീയ്യതി പ്രഖ്യാപിക്കുമെന്ന് പ്രത്യേക എസ്‌ഐടി കോടതി ജഡ്ജി പിബി ദേശായ് വ്യക്തമാക്കി. ഗുജറാത്ത് കലാപത്തിനിടെ 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ പാര്‍പ്പിട സമുച്ചയമായ ഗുല്‍ബര്‍ഗില്‍ നടന്ന കൂട്ടകുരുതിയില്‍ മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്്‌സാന്‍ ജാഫ്രി അടക്കം 69 പേരാണ് മരിച്ചത്.

കേസില്‍ പ്രതിചേര്‍ത്ത 66 പേരില്‍ 36 പേരെ കോടതി വിട്ടയച്ചിരുന്നു. സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച കേസില്‍ 66 പ്രതികളെയാണ് അഹമ്മദാബാദിലെ പ്രത്യേക കോടതി വിചാരണ ചെയ്തത്. 14 വര്‍ഷം നീണ്ട നിയമ നടപടികള്‍ക്കൊടുവിലാണ് വിദിപ്രഖ്യാപനം. കഴിഞ്ഞ തിങ്കളാഴ്ച വിധി പറയാനിരുന്നത് കോടതി വാദം പൂര്‍ത്തിയാക്കാത്തതിനാല്‍ നീട്ടുകയായിരുന്നു.












Click it and Unblock the Notifications