ഗുല്‍ബര്‍ഗ് കേസ് വിധി നിര്‍ഭാഗ്യകരമെന്ന് ലീഗും സകിയ ജാഫരിയും
തിരുവനന്തപുരം: ഗുല്‍ബര്‍ഗ് കേസിന്റെ വിധി തൃപ്തികരമല്ലെന്നും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെട്ടതായും ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. പ്രതികളെ നിയമത്തിന് കീഴില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു
ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 36 പേരെ വെറുത വിട്ട വിധി നിര്‍ഭാഗ്യകരമെന്ന് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫരിയുടെ ഭാര്യ സകിയ ജാഫരിയും വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍ണ്ണ നീതി നടപ്പായില്ലെന്നും നീതി ലഭിക്കും വരെ പോരാടുമെന്നുമാണ് അവര്‍ പറഞ്ഞത്.

കേസില്‍ പ്രതിയായിരുന്ന ബി.ജെ.പി നേതാവ് ബിപിന്‍ പട്ടേലിനെ വെറുതെ വിട്ടതിനെയും സകിയ രൂക്ഷമായി വിമര്‍ശിച്ചു. മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് സകിയയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നാണ് സകിയയുടെ മകന്‍ തന്‍വീര്‍ ജാഫരിയും പറഞ്ഞത്
24 പ്രതികള്‍ കുറ്റക്കാരാണെന്നു വിധിച്ചപ്പോള്‍ പ്രധാനപ്രതികളിലൊരാളായ ബിജെപി നേതാവ് ബിപിന്‍ പട്ടേലിനെയടക്കം 36 പേരെയാണ് കോടതി വെറുതെ വിട്ടത്. കലാപത്തില്‍ പങ്കെടുത്തതിനും കൊലപാതകം നടത്തിയതിനും തളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യക കോടതി പ്രതികളെ വെറുതെ വിട്ടത്. കേസിലെ മററു പ്രതികള്‍ക്കുളള ശിക്ഷാവിധി തിങ്കളാഴ്ച്ചയാണ്. 2002 ഫെബ്രുവരി 28 ന് നടന്ന കൂട്ടക്കൊലയില്‍ 68 പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications