ചരിത്രം സൃഷ്ടിച്ച് മുസ്ലിം വനിത; ആരാണ് ഗുല്‍മാക്കി ദലവ്‌സി ഹബീബ്...
ഭുവനേശ്വര്‍: ദേശീയ മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയാണ് ഗുല്‍മാക്കി ദലവ്‌സി ഹബീബ്. ഒഡീഷയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇവര്‍ മുന്‍സിപ്പാലിറ്റി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. ഒഡീഷയില്‍ തദ്ദേശ ഭരണസ്ഥാപനത്തിന്റെ അധ്യക്ഷയായി എത്തുന്ന ആദ്യ മുസ്ലിം വനിതയാണ് ഗുല്‍മാക്കി. ഭരണകക്ഷിയായ ബിജു ജനതാ ദള്‍ (ബിജെഡി) തന്നെയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച വിജയം നേടിയത്. എന്നാല്‍ ബിജെഡി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി സ്വതന്ത്രയായ ഗുല്‍മാക്കി നേടിയ വിജയം ഏറെ ചര്‍ച്ചയാവുകയാണ്. 31കാരിയായ ഗുല്‍മാക്കി, ഭദ്രക് ടൗണ്‍ മുന്‍സിപ്പാലിറ്റിയുടെ അധ്യക്ഷയായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെഡിയുടെ സമിത മിശ്രയെ ആണ് അവര്‍ 3256 വോട്ടിന് പരാജയപ്പെടുത്തിയത്.

ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയ വ്യക്തിയാണ് ഗുല്‍മാക്കി. നിലവില്‍ ഡാറ്റ എന്‍ട്രി ഓപറേറ്ററായി ജോലി ചെയ്യുകയാണ്. ഭദ്രകിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഗുല്‍മാക്കി പറഞ്ഞു. ബിജെഡി ജില്ലാ ഉപാധ്യക്ഷന്‍ ശൈഖ് ജാഹിദ് ഹബീബിന്റെ ഭാര്യയാണ് ഗുല്‍മാക്കി. കഴിഞ്ഞ 30 വര്‍ഷമായി ഗുല്‍മാക്കിയുടെ കുടുംബം രാഷ്ട്രീയ രംഗത്ത് സജീവമാണ്. പലരും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധിക്കുമെന്നോ വിജയിക്കുമെന്നോ എന്റെ സങ്കല്‍പ്പത്തില്‍ പോലുമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം സംഭവിച്ചിരിക്കുന്നു എന്നും ഗുല്‍മാക്കി പറഞ്ഞു.
ഭദ്രകിലെ പുരാന ബസാറിലാണ് ഗുല്‍മാക്കിയുടെ വീട്. ഈ മേഖലയിലാണ് മുന്‍സിപ്പാലിറ്റിയുടെ പകുതി പ്രദേശം. പുരാന ബസാറില്‍ നിന്നുള്ള വ്യക്തിയെ മുന്‍സിപ്പാലിറ്റിയുടെ അധ്യക്ഷയാക്കണം എന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ഇത്രയും കാലമായി അവഗണിക്കപ്പെടുന്ന ഒരു മേഖലയാണിതെന്നും ഇത്തവണ അധ്യക്ഷ പുരാന ബസാറില്‍ നിന്ന് വരണമെന്നും അവര്‍ നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ പ്രദശവാസികളുടെ ആവശ്യം ബിജെഡി നേതൃത്വം തള്ളി. തുടര്‍ന്നാണ് ഗുല്‍മാക്കിയെ സ്വതന്ത്രയായി മല്‍സരിപ്പിക്കാന്‍ പ്രദേശവാസികള്‍ തീരുമാനിച്ചത്.
ഞാന്‍ ജനിച്ചതും വളര്‍ന്നതും ഇവിടെയാണ്. ഇത്രയും കാലമായി ഒരു വികസനവും എത്തിനോക്കാത്ത പ്രദേശമാണിത്. എന്റെ കുടുംബത്തെ എല്ലാവര്‍ക്കുമറിയാം. പ്രദേശവാസികള്‍ക്ക് ഏറെ വിശ്വാസ്യതയുള്ള കുടുംബമാണ് എന്റേത്. തുടര്‍ന്നാണ് തന്നോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടതും സ്ഥാനാര്‍ഥിയായതും. 1.21 ലക്ഷം വോട്ടര്‍മാരാണ് ടൗണിലുള്ളത്. 40 ശതമാനം മുസ്ലിങ്ങളാണ്. 1991ലും 2017ലും ഇവിടെ കലാപമുണ്ടായിരുന്നു. എന്നാല്‍ എല്ലാ മതവിഭാഗക്കാരും എന്നെ പിന്തുണച്ചു. മുസ്ലിങ്ങളുടെ മാത്രം വോട്ട് ലഭിച്ചാണ് ജയിച്ചതെന്ന ആരോപണം വിഡ്ഡിത്തമാണ്. അങ്ങനെ ഒരിക്കലും ജയിക്കാന്‍ സാധിക്കില്ല. ഹിന്ദുക്കളും മുസ്ലിങ്ങളും എനിക്ക് വോട്ട് തേടിയിരുന്നു. എല്ലാവരും എനിക്ക് വോട്ട് ചെയ്യുകയുമുണ്ടായി. വികസനവും ജനക്ഷേമവുമാണ് തന്റെ ലക്ഷ്യമെന്നും ഗുല്‍മാക്കി പറഞ്ഞു.












Click it and Unblock the Notifications