Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളിയോ വാക്‌സില്‍ ബോക്‌സില്‍ ബിയര്‍ ബോട്ടിലും; സംഭവം വിവാദമാകുന്നു

ഗുണ: നവജാത ശിശുക്കള്‍ക്കുള്ള പോളിയോ വാക്‌സില്‍ ബോക്‌സില്‍ ബിയര്‍ ബോട്ടില്‍ കണ്ടെത്തിയത് വിവാദമാകുന്നു. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ബീന്‍ഗഞ്ജ് ആശുപത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പള്‍സ് പോളിയോ വാക്‌സിന്‍ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ബിയര്‍ ബോട്ടില്‍ കണ്ടെത്തുകയും ചിത്രം പകര്‍ത്തി പുറത്തുവിടുകയുമായിരുന്നു.

സംഭവം വാര്‍ത്തയായതോടെ സംസ്ഥാന ആരോഗ്യവിഭാഗം ഉടനടി നടപടി തുടങ്ങിയിട്ടുണ്ട്. ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. സരോജിനി ജയിനിന് ലഭിച്ച പരാതി പ്രകാരം അന്വേഷണം തുടങ്ങി. പരാതിയില്‍ ഉടനടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

beer

ഇതേ തുടര്‍ന്ന് മൂന്നംഗ കമ്മറ്റിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ബീന്‍ഗഞ്ജ് ആശുപത്രി സന്ദര്‍ശിച്ച കമ്മറ്റി ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു. റിപ്പോര്‍ട്ട് അടുത്തദിവസം തന്നെ സമര്‍പ്പിക്കും. പള്‍സ് പോളിയോ ബോക്‌സ് നമ്പര്‍ 19ല്‍ ആണ് ബിയര്‍ ബോക്‌സ് കണ്ടെത്തിയതെന്ന് മാധ്യമ റിപ്പോര്‍ട്ട് പറയുന്നു.

സംഭവത്തില്‍ ഡോ. സരോജിനി പ്രതികരിച്ചില്ല. ബിയര്‍ ബോട്ടില്‍ അതീവ സുരക്ഷ നല്‍കേണ്ട പള്‍സ് പോളിയോ കിറ്റില്‍ കണ്ടെത്തിയത് എങ്ങിനെയാണെന്നത് ഇപ്പോഴും ദുരൂഹമാണ്. ഏതെങ്കിലും ആശുപത്രി ജീവനക്കാര്‍ ആയിരിക്കാം ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+