കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാട്ടീദാര്‍ നേതാവ് ബിജെപി വിട്ടു, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടി

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിക്ക് കനത്ത തിരിച്ചടി. പാട്ടീദാര്‍ നേതാവ് ഗുണവന്ത് പാട്ടീദാര്‍ ബിജെപി വിട്ടിരിക്കുകയാണ്. ബിജെപിക്ക് ഏറ്റവും തലവേദന ഉയര്‍ത്തിയ മന്ദ്‌സോര്‍ കര്‍ഷക പ്രക്ഷോഭത്തില്‍ സര്‍ക്കാരിന്റെ സമാധാന വക്താവായിരുന്നു ഗുണവന്ത്. സംസ്ഥാനത്തെ കര്‍ഷകര്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യനായ നേതാവുമാണ് അദ്ദേഹം. ബിജെപിയുടെ നിര്‍ദേശപ്രകാരം പോലീസ് അതിക്രൂരമായി തന്നെ പീഡിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. കര്‍ഷകരെ അവര്‍ വഞ്ചിച്ചെന്നും വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും ഗുണവന്ത് പറയുന്നു. അതേസമയം ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്.

1

നാരായണ്‍ഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നിരന്തരമായി വേട്ടയാടുകയാണെന്നും ജില്ലാ കളക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്ന് ഗുണവന്ത് ആരോപിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ദ്‌സോര്‍ പ്രക്ഷോഭത്തിനിടെ കര്‍ഷകരെ വെടിവെച്ച് കൊലപ്പെടുത്തിയ പോലീസുകാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി ശരിയല്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം കോണ്‍ഗ്രസിലേക്ക് പോകില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് വൃത്തങ്ങളുമായി രഹസ്യ സഖ്യമുണ്ടാക്കാനാണ് സാധ്യത. അദ്ദേഹവുമായി ബന്ധമുള്ള നോജവാന്‍ കിസാന്‍ സഭ സംസ്ഥാനത്ത് വലിയ വോട്ടുബാങ്കാണ്. അതേസമയം കര്‍ഷകര്‍ക്കായി സത്യസന്ധമായ വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയില്ല; രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടില്ലെന്ന് ചിദംബരംകോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയില്ല; രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടില്ലെന്ന് ചിദംബരം

ശബരിമല വിഷയം ആളിക്കത്തിക്കാന്‍ ബിജെപി.... അമിത് ഷാ തന്ത്രങ്ങളുമായി കേരളത്തിലെത്തും!!ശബരിമല വിഷയം ആളിക്കത്തിക്കാന്‍ ബിജെപി.... അമിത് ഷാ തന്ത്രങ്ങളുമായി കേരളത്തിലെത്തും!!

English summary
gunvant patidar quits bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X