കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുകാശ്മീർ; പ്രധാനമന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ ഗുപ്കർ സഖ്യ നേതാക്കൾ പങ്കെടുക്കും

Google Oneindia Malayalam News

ദില്ലി; ജമ്മു കാശ്മീരിൽ പ്രധാനമന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ ഗുപ്കർ സഖ്യം പങ്കെടുക്കും. ഇന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ വസതിയിൽ നടന്ന യോഗത്തിലാണ് പാർട്ടികൾ ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊണ്ടത്. പിഡിപി മേധാവി മെഹബൂബ മുഫ്തി, മുഹമ്മദ് യൂസഫ് തരിഗാമി ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം യോഗത്തിൽ താനും പങ്കെടുക്കുമെന്ന് ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചു.

 gukar-162434742

ഞങ്ങളുടെ അജണ്ടകൾ യോഗത്തിൽ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മുന്നിൽ അവതരിപ്പിക്കും,ജമ്മുകാശ്മീരിലെ ജനങ്ങളുടെ താത്പര്യങ്ങൾക്ക് വേണ്ടി ഞങ്ങൾ നിലകൊള്ളും, യോഗത്തിന് ശേഷം നേതാക്കൾ പറഞ്ഞു. ആർട്ടിക്കിൾ 370, 35 എ എന്നിവയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന് സഖ്യ അംഗം മുസാഫർ ഷാ പ്രതികരിച്ചു. കേന്ദ്ര സർക്കാർ പാകിസ്ഥാനുമായി ചർച്ച ആരംഭിക്കണമെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്ത്തി കൂട്ടിച്ചേർത്തു.ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഗുപ്കര്‍ സഖ്യം (പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍) രൂപവത്കരിച്ചത്. കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏഴ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളാണ് സഖ്യത്തിൽ ഉള്ളത്.

ജൂൺ 24 നാണ് പ്രധാനമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചത്.നാഷണൽ കോൺഫറൻസ് നേതാവ് ഫാറുഖ് അബ്ദുള്ള, മകൻ ഒമർ അബ്ദുള്ള, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി,കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, താരാ ചന്ദ്, പീപ്പിൾസ് കോൺഫറൻസ് നേതാവ് മുസാഫർ ഹുസൈൻ ബൈഗ്, സിപിഎം നേതാവ് യൂസഫ് തരിഗാമി തുങ്ങി കാശ്മീരിലെ 11 കക്ഷികളിലെ 16 നേതാക്കളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ എന്ത് നിലപാടെടുക്കും? ഗുപ്കാര്‍ സഖ്യ നേതാക്കള്‍ ശ്രീനഗറില്‍ യോഗം ചേരുന്നു; ചിത്രങ്ങള്‍

ജമ്മുകാശ്മീരിലെ ഭാവി നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യാനാണ് യോഗം . കാശ്മീരിന്റെ അതിർത്തി നിർണയം സംബന്ധിച്ചും യോഗത്തിൽ ചർച്ച നടക്കും. അസംബ്ലി, ലോക്സഭ മണ്ഡലങ്ങൾ വേർതിരിക്കലാണ് അതിർത്തി നിർണയത്തിന്റെ ഉദ്ദേശം. ഇത് സംബന്ധിച്ച് തിരുമാനമായാൽ മാത്രമേ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ആരംഭിക്കാനാകു. അതേസമയം സംസ്ഥന പദവി പനസ്ഥാപനം ചർച്ചയാകുമെങ്കിലും പ്രത്യേക പദവി പുനസ്ഥാപിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

ഗ്ലാമറസ് ലുക്കിൽ വീണ്ടും തമന്ന ഭാട്ടിയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
AIIMS warns of impending third wave

English summary
Gupkar alliance leaders to attend all party meeting called by PM on Jammu kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X