കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ ഒറ്റക്കെട്ടായി 7 പാര്‍ട്ടികള്‍; കശ്മീര്‍ ഡിസിസി തിരഞ്ഞെടുപ്പില്‍ വന്‍ വിജയം ലക്ഷ്യം

Google Oneindia Malayalam News

ശ്രീനഗര്‍; ജമ്മുകശ്മീരില്‍ നടക്കാനിരിക്കുന്ന ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തിരഞ്ഞെടുപ്പിൽ സംയുക്തമായി മത്സരിക്കാന്‍ തീരുമാനിച്ച് പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ. സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുകൊണ്ട് ജമ്മുകശ്മീരിലെ ഏഴ് പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച സഖ്യമാണ് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ (പിഎജിഡി). പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ഈ സഖ്യത്തില്‍ അംഗമാണ്.

നവംബർ 28 മുതൽ

നവംബർ 28 മുതൽ


പുതുതായി രൂപികരിച്ച ഡി‌ഡി‌സികളിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പ് നവംബർ 28 മുതൽ എട്ട് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത് . ഓരോ ഡിഡിസിയിലേക്കും 14 സീറ്റുകളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണ് ഇത്.

ഏകകണ്ഠമായി

ഏകകണ്ഠമായി

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് പീപ്പിൾസ് കോൺഫറൻസ് ചെയർമാൻ കൂടിയായ പിഎജിഡി വക്താവ് സാജദ് ലോൺ പറഞ്ഞു. "ഇത് ജനാധിപത്യത്തിലെ ഏറ്റവും പവിത്രമായ ഇടമാണ്, അതിനെ ഇല്ലായ്മ ചെയ്യാനോ ഉപദ്രവിക്കാനോ ഞങ്ങൾ അനുവദിക്കില്ല," ഡി‌ഡി‌സി തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പി‌എ‌ജി‌ഡി സഖ്യ അംഗങ്ങളുടെ തീരുമാനത്തെ പിന്തുണച്ച് ലോൺ പറഞ്ഞു.

ഫാറൂഖ് അബ്ദുല്ല

ഫാറൂഖ് അബ്ദുല്ല

മത്സരവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ തുടര് ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യും. പി‌എ‌ജി‌ഡി ചെയർപേഴ്‌സണും എൻ‌സി പ്രസിഡന്റുമായ ഡോ. ഫാറൂഖ് അബ്ദുല്ല തന്നെ ഓരോ പേരും പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇതാദ്യമായാണ് ചിരവൈരികളായിരുന്നു നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ഒന്നിച്ച് മത്സരിക്കുന്നത്. ബിജെപിയെ പ്രതിരോധിക്കുക എന്നത് മാത്രമാണ് ലക്ഷ്യം.

പിഡിപി നേതാവ്

പിഡിപി നേതാവ്

"ഇത്തരമൊരു തീരുമാനം ആവശ്യമായിരുന്നെന്നാണ് മുതിർന്ന പിഡിപി നേതാവ് നയീം അക്തറും വ്യക്തമാക്കുന്നത്. തകർപ്പൻ വിജയം ഞങ്ങൾ പ്രതീക്ഷിക്കുന്നു, കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് ചെയ്തത് ഞങ്ങള്‍ മറക്കില്ല. തിരഞ്ഞെടുപ്പിലൂടെ ലോകത്തിന് ഒരു സന്ദേശം അയക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കേന്ദ്രം ചെയ്തത് കശ്മീരിലെ ജനം അംഗീകരിക്കുന്നില്ലെന്ന് തെളിയിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

ഡിഡിസി തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം ഏകകണ്ഠമാണെന്നും മുഖ്യധാരാ രാഷ്ട്രീയ ഇടം ബിജെപിക്ക് തുറന്നുകൊടുക്കരുതെന്നുമുള്ള നിലപാടാണ് സംയുക്ത മത്സരം എന്ന തീരുമാനത്തിലെത്തിച്ചത്. ഈ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിട്ടിരുന്നത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ മാറ്റിനിര്‍ത്തി പുതിയൊരു കൂട്ടം ആളുകളെ പദവികളിലെത്തിക്കുക എന്നുള്ളതായിരുന്നു തിരഞ്ഞെടുപ്പിലെ പങ്കാളിത്തമല്ല, മറിച്ച് ബിജെപിയുടെ വഴി തടയുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.

ബോധ്യപ്പെടുമോ

ബോധ്യപ്പെടുമോ

അതേസമയം തന്നെ, സംയുക്തമായി പോരാടാനുള്ള സഖ്യത്തിന്റെ തീരുമാനത്തെക്കുറിച്ച് തങ്ങളുടെ രാഷ്ട്രീയ പ്രവർത്തകരെ ബോധ്യപ്പെടുത്തുക എന്നത് രാഷ്ട്രീയ പാർട്ടികൾക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്. തീർച്ചയായും, കേഡർ തലത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. ഒരു വർഷം മുമ്പ് തന്റെ എതിരാളിയായിരുന്ന ഒരാൾക്ക് വോട്ടുചെയ്യാനോ പ്രചാരണം നടത്താനോ ഒരു സാധരണ പ്രവര്‍ത്തകനെ ബോധ്യപ്പെടുത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല.

കാഴ്ചപ്പാടുകള്‍

കാഴ്ചപ്പാടുകള്‍

ഓരോ തൊഴിലാളിക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. എന്നാൽ ചിലപ്പോൾ, നമ്മള്‍ ജനങ്ങളുടെ കൂട്ടായ നന്മയ്ക്കായി തീരുമാനങ്ങൾ എടുക്കുകയും പാർട്ടി നിലപാടുകൾക്കും പാർട്ടി രാഷ്ട്രീയത്തിനും മുകളിള്‍ ചിന്തിക്കുകയും വേണ്ടി വരും. അതേസമയം, സംയുക്തമായി മത്സരിക്കാനുള്ള തീരുമാനത്തില്‍ ഞങ്ങളുടെ അണികള്‍ വളരെ സന്തുഷ്ടരാണെന്നായിരുന്നു പിഡിപിയുടെ പ്രതികരണം.

English summary
Gupkar allies decide to contest Kashmir DCC polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X