ഗുരുദാസ്പൂര്‍ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന് തന്നെ
ദില്ലി: പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ ഭീകരാക്രമണം നടത്തിയത് പാകിസ്ഥാന് ഭീകരര്‍ ആണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രവി നദി കടന്ന് പാക്കിസ്ഥാനില്‍ നിന്നെത്തിയ തീവ്രവാദികള്‍ തന്നെയാണ് ഇതിനു പിന്നില്‍. ഇന്ത്യയുടെ ശക്തിയെ വിലകുറച്ചു കണ്ടാല്‍ ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
രവി നദി വഴിയാണ് മൂന്നു ഭീകരരും ഇന്ത്യയിലത്തെിയതെന്ന് അവരില്‍ നിന്നും കണ്ടെടുത്ത ജി.പി.എസ് ഉപകരണത്തില്‍ നിന്നും തെളിഞ്ഞെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ഇതേ ഭീകരര്‍ തന്നെയാണ് സ്ഫേടക വസ്തുക്കള്‍ റയില്‍വേ ട്രാക്കില്‍ സ്ഥാപിച്ചതും. ഗുര്‍ദാസ്പൂരിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ ബഹളത്തിനിടെയാണ് ആഭ്യന്തരമന്ത്രി രാജ്യസഭയില്‍ പ്രസ്താവന നടത്തിയത്.

അതിര്‍ത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രദ്ധയോടെയാണ് ഇരിക്കുന്നത്. എന്നാല്‍ ശക്തമായ കാറ്റും മഴയും ഭീകരരെ പിടികൂടാന്‍ കഴിയാതെ വന്നു. സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സൈന്യത്തിന് കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഗുര്‍ദാസ്പൂരില്‍ ആക്രമണ പരമ്പര നടന്നത്. സൈനിക വേഷത്തില്‍ ആയുധങ്ങളുമായി എത്തിയ മൂന്ന് പേര് ബസിന് നേരെ വെടിവെച്ച ശേഷം മാരുതി 800 കാര്‍ തട്ടിയെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ഏറ്റുമുട്ടലിനൊടുവില്‍ മൂന്നു ഭീകരരെയും സൈന്യം വധിച്ചു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications