കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുര്‍ദാസ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: അഭിമാനപ്പോരാട്ടത്തില്‍ ബിജെപിയ്ക്ക് തിരിച്ചടി

വോട്ടെണ്ണലിന്‍റെ ആദ്യ റൗണ്ടില്‍ 14,316 വോട്ടുകളുടെ ലീഡ് നേടി സുനില്‍ ജാഖര്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു

Google Oneindia Malayalam News

ചണ്ഡീഗഡ്: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക് സഭാ മണ്ഡലത്തിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കിടിലന്‍ തിരിച്ചുവരവ്. ബിജെപിയുടെ സിറ്റിംഗ് സീറ്റിലാണ് പാര്‍ട്ടിയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാഖര്‍ വിജയിച്ചത്. 10,8230 വോട്ടിന്‍റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്കുള്ളത്. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവയുടെ ത്രികോണ മത്സരം നടന്ന മണ്ഡ‍ലത്തില്‍ സിറ്റിംഗ് സീറ്റ് നഷ്ടമായ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് നല്‍കിയിട്ടുള്ളത്.

ഫ്ലിപ്കാര്‍ട്ടില്‍ ബിഗ് ദീപാവലി വില്‍പ്പന പൊടിപൊടിയ്ക്കുന്നു: ഗാലക്സി എസ് 7 29,000 രൂപയ്ക്ക്, മൊബൈല്‍ ഫോണുകള്‍ക്ക് ഓഫര്‍ പെരുമഴ!ഫ്ലിപ്കാര്‍ട്ടില്‍ ബിഗ് ദീപാവലി വില്‍പ്പന പൊടിപൊടിയ്ക്കുന്നു: ഗാലക്സി എസ് 7 29,000 രൂപയ്ക്ക്, മൊബൈല്‍ ഫോണുകള്‍ക്ക് ഓഫര്‍ പെരുമഴ!

നടനും രാഷ്ട്രീയ നേതാവുമായ വിനോദ് ഖന്നയുടെ മരണത്തോടെയാണ് ഗുര്‍ദാസ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നത്. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ കോണ്‍ഗ്രസിനുള്ള ജനപിന്തുണയ്ക്കുമുന്നില്‍ വിലപ്പോയിരുന്നില്ല. ഉച്ചയ്ക്ക് 12 നാണ് ഫലംപ്രഖ്യാപിച്ചത്.

വോഡഫോണില്‍ തകര്‍പ്പന്‍ ദീപാവലി ഓഫര്‍: 90 ജിബി ഡാറ്റയും വോയ്സ് കോളും, ആറ് മാസത്തെ ഓഫര്‍!!വോഡഫോണില്‍ തകര്‍പ്പന്‍ ദീപാവലി ഓഫര്‍: 90 ജിബി ഡാറ്റയും വോയ്സ് കോളും, ആറ് മാസത്തെ ഓഫര്‍!!

suniljakhar

ആദ്യ റൗണ്ടില്‍ 14,316 വോട്ടുകളുടെ ലീഡ് നേടി സുനില്‍ ജാഖര്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷനായ ജാഖര്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്‍റെ അടുത്ത അനുയായി കൂടെയാണ്. ലോക്സഭാ മുന്‍ സ്പീക്കറായ ബല്‍റാം ജാഖറിന്‍റെ മകനാണ് സുനില്‍.

English summary
The ruling Congress in Punjab is celebrating as its candidate, Sunil Jakhar, established a huge lead of more than 1 lakh votes in the triangular contest for the Gurdaspur Lok Sabha seat. The seat, with its nine assembly segments, has been a stronghold of the BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X