Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുര്‍ദാസ്പൂര്‍ വിജയം രാഹുലിനുള്ള ദീപാവലി സമ്മാനമെന്ന് സിദ്ദു ; ബിജെപിക്ക് കിട്ടിയത് കനത്ത തിരിച്ചടി

അകാലിദള്‍ നേതാക്കളായ സുഖ്ബീര്‍ സിങ് ബാദലിനും ബിക്രം സിങിനും മുഖമടച്ച് കനത്ത അടിയാണ് തിരഞ്ഞെടുപ്പിലൂടെ ലഭിച്ചിരിക്കുന്നതെന്നും സിദ്ദു പറഞ്ഞു.

അമൃത്സര്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂരിലെ വിജയം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുള്ള ദീപാവലി സമ്മാനമാണെന്ന് മന്ത്രി നവജ്യോത് സിങ് സിദ്ദു. കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ തയ്യാറെടുക്കുന്ന രാഹുലിന് ചുവന്ന റിബ്ബണോടെ മനോഹരമായി കവര്‍ ചെയ്ത ഞങ്ങളുടെ ദീപാവലി സമ്മാനമാണിതെന്നും സിദ്ദു പറഞ്ഞു. അകാലിദള്‍ നേതാക്കളായ സുഖ്ബീര്‍ സിങ് ബാദലിനും ബിക്രം സിങിനും മുഖമടച്ച് കനത്ത അടിയാണ് തിരഞ്ഞെടുപ്പിലൂടെ ലഭിച്ചിരിക്കുന്നതെന്നും സിദ്ദു പറഞ്ഞു.

ഗുര്‍ദാസ്പൂരില്‍ ബിജെപിയുടെ സലേറിയക്കെതിരെ രണ്ടു ലക്ഷത്തിനടുത്ത് വോട്ട് നേടി കോണ്‍ഗ്രസിന്റെ സുനില്‍ ജാക്കര്‍ വിജയിച്ചത്. ബിജെപിയുടെ സിറ്റിങ് സീറ്റായ ഗുര്‍ദാസ്പുരില്‍ വിനോദ് ഖന്നയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ് നടന്നത്. 2014ല്‍ വിനോദ് ഖന്ന ഇവിടെ 136,605 വോട്ടിനാണ് വിജയിച്ചിരുന്നത്.പഞ്ചാബില്‍ അകാലിദള്‍ ഒരു മാറാപ്പാണെന്ന് ബിജെപി ഉടന്‍ തിരിച്ചറിയും. ബിജെപി അകാലിദള്‍ കൂട്ടുക്കെട്ടിനെ ജനങ്ങള്‍ ആവര്‍ത്തിച്ച് താക്കീത് ചെയ്തതാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നല്‍കിയെന്നും സിദ്ദു പറഞ്ഞു.

navajod singh siddu
പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക് സഭാ മണ്ഡലത്തിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ കടന്നു വരവ് ബിജെപിക്ക് വൻ തിരിച്ചടിയാണ് . ബിജെപിയുടെ സിറ്റിംഗ് സീറ്റിലാണ് കൈവിട്ടു പോയിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സുനില്‍ ജാഖര്‍ 10,8230 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരിക്കുന്നത്. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവയുടെ ത്രികോണ മത്സരം നടന്ന മണ്ഡ‍ലത്തില്‍ സിറ്റിംഗ് സീറ്റ് നഷ്ടമായ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് നല്‍കിയിട്ടുള്ളത്
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+