19 കാരിയായ ആശുപത്രി ജീവനക്കാരിയെ സൂപ്പര്‍വൈസര്‍മാര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി
ഗുഡ്ഗാവ്:19 കാരിയായ ആശുപത്രി ജീവനക്കാരിയെ സൂപ്പര്‍വൈസര്‍മാര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയതായി പരാതി. ഹരിയാനയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ പെണ്‍കുട്ടിയാണ് മാനഭംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദീപ് (26) മുനിരാജ് (28) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
ഡ്യുട്ടിക്കിടയില്‍ ഇതേ ആശുപത്രിയിലെ സൂപ്പര്‍വൈസര്‍മാരായ പ്രദീപും മുനിരാജുവും ചേര്‍ന്ന് ആശുപത്രി പരിസരത്തു വെച്ച് യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. പക്ഷേ ആശുപത്രി അധികൃതര്‍ സംഭവത്തെ നിഷേധിച്ചു. പെണ്‍കുട്ടി വ്യാജ ആരോപണങ്ങളുന്നയിക്കുകയാണെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

ആശുപത്രിയിലെ സെയില്‍സ് വിഭാഗം മേധാവി അഞ്ജലി ചാറ്റര്‍ജിയും യുവതിക്കെതിരെ പരാമര്‍ശവുമായെത്തി. മറ്റെവിടെയെങ്കിലുമായിരിക്കും സംഭവം നടന്നിരിക്കുകയെന്നും പോലീസില്‍ നിന്നാണ് തങ്ങള്‍ വിവരങ്ങള്‍ അറിയുന്നതെന്നുമാണ് അവര്‍ പറഞ്ഞത്.
സമീപത്തെ വനിതാ പോലീസ്‌റ്റേഷനിലാണ് മാനഭംഗത്തിനിരയായ പെണ്‍കുട്ടി പരാതി നല്‍കിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതില്‍ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications