മെട്രോ സ്‌റ്റേഷനില്‍ 22കാരിയെ യുവതിയെ കുത്തിക്കൊന്നു, കൊലയ്ക്ക് പിന്നില്‍ വിവാഹ വാദ്ഗാനം നിരസിച്ചത്
വിവാഹ വാഗ്ദാനം നിരസിച്ചെന്ന് ആരോപണം യുവതിയെ കുത്തിക്കൊന്നു
ഗുഡ്ഗാവ്: തിരക്കേറിയ മെട്രോ സ്‌റ്റേഷനില്‍ വച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തി. മേഘാലയയില്‍ നിന്നുള്ള 22കാരിയെയാണ് ദില്ലി മെട്രോയുടെ എം ജി റോഡിലുള്ള സ്‌റ്റേഷനില്‍ വച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചച്. 22 കാരിയായ പിങ്കിയാണ് കൊല്ലപ്പെട്ടത്.
സിഐഎസ്ഫ് ഉദ്യോഗസ്ഥരും മെട്രോ ജീവനക്കാരുമാണ് ഉടന്‍ സംഭവസ്ഥലത്തെത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെ ഗാലറി ഏരിയ്ക്ക് സമീപത്തായിരുന്നു സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി രാവിലെ 11.30ഓടെ മരിക്കുകയായിരുന്നു. 25കാരനായ ജിതേന്ദ്രയാണ് യുവതിയെ ആക്രമിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

സിഐഎസ്എഫ് സുരക്ഷയില്ലാത്ത സ്ഥലത്തുവച്ചായിരുന്നു സംഭവം. മെട്രോ ഗതാഗതം പതിവ് രീതിയില്‍ നടക്കുന്നുണ്ടെങ്കിലും പ്രതിയ്ക്ക് വേണ്ടിയുള്ള തിരത്തില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പിങ്കി മറ്റൊരു യുവാവിനെ വിവാഹം കഴിയ്്ക്കാന്‍ തീരുമാനിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.












Click it and Unblock the Notifications