Get Updates
Get notified of breaking news, exclusive insights, and must-see stories!

അപരിചിതരെ കൊന്ന് തള്ളുന്ന ദില്ലി യുവാവ്, കാരണം ചോദിച്ച് പൊലീസ് ഞെട്ടി!

ദില്ലി: മദ്യലഹരിയില്‍ കൊലപാതകങ്ങള്‍ നടത്തിയ യുവാവ് പിടിയില്‍. ഇരട്ടകൊലപാതകങ്ങള്‍ നടത്തിയ യുവാവിനെ ചോദ്യം ചെയ്ത പൊലീസ് ഞെട്ടി. കൊലപാതകത്തിന് ഇടയാക്കിയ കാരണം എന്തായിരുന്നു എന്ന ചോദ്യത്തിന് യുവാവ് നല്‍കിയ മറുപടിയാണ് പൊലീസിനെ ഞെട്ടിച്ചത്. വെറുതെ നേരമ്പോക്കിന് വേണ്ടിയാണ് താന്‍ കൊലപാതകങ്ങള്‍ ചെയ്തതെന്നാണ് 23കാരനായ യുവാവിന്റെ മറുപടി.

ട്രാന്‍സ്‌പോര്‍ട്ട് നഗറില്‍ വച്ചാണ് യുവാവ് രണ്ട് കൊലപാതകങ്ങളും ചെയ്തത് . ആദ്യത്തെ കൊലപാതകം 2015 നവംബര്‍ 16 നും രണ്ടാമത്തെ കൊലപാതകം 2016 ഫെബ്രുവരി 21നുമാണ് നടത്തിയത്. സന്ദീപ് എന്ന യുവാവാണ് കൊലപാതകങ്ങള്‍ നടത്തിയത്. രണ്ട് കൊലപാതകങ്ങള്‍ ചെയ്യുമ്പോഴും ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഇയാളുടെ സുഹൃത്തായ ആണ്‍കുട്ടിയേയും പിടികൂടിയിട്ടുണ്ട് .

Murder

ഗുഡ്ഗാവിലെ നഹാര്‍പൂര്‍ രൂപ ഗ്രാമവാസിയാണ് സന്ദീപ് . പഠനം പൂര്‍ത്തിയാക്കാതെ സ്‌കൂള്‍ ഉപേക്ഷിച്ച യുവാവ് തൊഴില്‍ രഹിതനും മദ്യപനുമാണ് . വീടിന് പുറത്തുള്ള കലിങ്കില്‍ ഇരുന്ന് വഴിയാത്രക്കാരോട് വഴക്കിടുന്നതായിരുന്നു ഇയാളുടെ പതിവ് . കല്ല് കൊണ്ട് തലയ്ക്കടിച്ചാണ് ഇയാള്‍ ആദ്യത്തെ കൊലപാതകം നടത്തിയത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+