മണപ്പുറം ഫിനാന്‍സില്‍ നിന്നും പട്ടാപ്പകല്‍ 25 കിലോ സ്വര്‍ണം കവര്‍ന്നു
ഗുഡ്ഗാവ്: ഗുഡ്ഗാവിലെ ന്യൂ റെയില്‍വെ റോഡിലുള്ള മണപ്പുറം ഫിനാന്‍സില്‍ വന്‍ കവര്‍ച്ച. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആയുധധാരികളായ കവര്‍ച്ചക്കാര്‍ കുറഞ്ഞത് 25 കിലോ സ്വര്‍ണം ഇവിടെനിന്നും കവര്‍ന്നതായാണ് റിപ്പോര്‍ട്ട്. എത്ര കിലോ സ്വര്‍ണമാണ് കവര്‍ന്നതെന്ന കാര്യത്തില്‍ കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
എട്ടുപേരോളമുള്ള സംഘമാണ് തിരക്കേറിയ റോഡിലുള്ള സ്ഥാപനത്തില്‍ കടന്നുചെന്നത്. സെക്യൂരിറ്റി ഗാര്‍ഡിനെ അടിച്ചിട്ടശേഷം ഇയാളെ ബന്ദിയാക്കി. പിന്നീട് തോക്കുകാട്ടി ജീവനക്കാരെയും ഇടപാടിനെത്തിയവരെയും ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നെടുക്കുകയായിരുന്നു. അധികം തിരക്കില്ലാത്ത സ്ഥാപനമായതിനാല്‍ മോഷ്ടാക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി.

സംഭവത്തിനിടെ പരിക്കേറ്റ രണ്ട് ഇടപാടുകാരും സെക്യൂരിറ്റി ജീവനക്കാരനും ആശുപത്രിയില്‍ ചികിത്സയിലാണ്. കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടശേഷമാണ് സംഭവത്തെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്. സ്ഥലത്തെ സിസിടിവിയില്‍ നിന്നും പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കവര്‍ച്ചയ്‌ക്കെത്തിയവര്‍ അമിതമായി മദ്യപിച്ചിരുന്നതായാണ് ദൃക്‌സാക്ഷിയുടെ മൊഴി. സംസ്ഥാനമെമ്പാടും പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications