ലീവിനെച്ചൊല്ലി തര്‍ക്കം 2പേര്‍ മരിച്ചു

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. തന്റെ ഭാര്യ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചുവെന്നും അതിനാല്‍ അടുത്ത ദിവസം കൂടി തനിയ്ക്ക് ലീവ് നല്‍കണമെന്നും ആവശ്യപ്പെട്ട് സുനില്‍ എന്നയാള്‍ തന്റെ മേലധികാരിയായ മുകേഷ് ബിഷ്ത് പുലര്‍ച്ചെ രണ്ട് മണിയ്ക്ക് വിളിച്ചു. എന്നാല്‍ ലീവ് അനുവദിയ്ക്കാന്‍ ബിഷ്ത് തയ്യാറായില്ല. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് സുനിലിനോട് ഉദ്യോഗ് വിഹാറിലുള്ള സെര്‍ക്കോ ഓഫീസിന് മുന്നിലെത്താന്‍ ബിഷ്ത് ആവശ്യപ്പെട്ടു.
ഒരു സുഹൃത്തിനും മൂന്ന് കസിന്‍സിനും ഒപ്പം സുനില്‍ മുകേഷ് ബിഷ്തിനെ കാണാന്‍ യാത്ര തിരിച്ചു. ഇവര്‍ കാറില്‍ മേലുദ്യോഗസ്ഥന്‍ പറഞ്ഞ സ്ഥലത്ത് എത്തിപ്പോള്‍ അയാള്‍ക്കൊപ്പം മറ്റ് അഞ്ച് പേരും കത്തികളും മറ്റ് ആയുധങ്ങളുമായി കാത്ത് നില്‍പ്പുണ്ടയിരുന്നു.
തുടര്‍ന്ന് ഇവര്‍ തമ്മില്‍ ഏറ്റമുട്ടി, ബിഷ്തിനൊപ്പം അയാളുടെ സഹോദരനായ പവന്‍ ബഞ്ചാര എന്നൊരാളും ഉണ്ടായിരുന്നു. ഇവര്‍ തമ്മില്‍ ഉണ്ടായ കലഹത്തില്‍ സുനിലിന്റ ബന്ധുക്കളായ ദേവീന്ദര്‍, റാം അവതാര്‍ എന്നിവര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ബിഷ്തും സംഘവും സ്ഥലം വിട്ടു. കേസില്‍ ഒരാള്‍ മാത്രമാണ് ഇത് വരെ അറസ്റ്റിലായത്.












Click it and Unblock the Notifications