Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപികയുടെ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണി: വിദ്യാർത്ഥിയ്ക്ക് സസ്പെന്‍ഷൻ

ഗുഡ്ഗാവ്: അധ്യാപികയുടെ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെ വിദ്യാര്‍‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തുു. ഗുഡ്ഗാവിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിലാണ് സംഭവം. ചൊവ്വാഴ്ചയാണ് സംഭവം. അധ്യാപികയ്ക്ക് അയച്ച ഇമെയിലിലാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അധ്യാപികയുടെ മകളെ പീഡിപ്പിക്കുമെന്ന ഭീഷണി മുഴക്കിയത്. ഒരേ ക്ലാസിലെ വിദ്യാർത്ഥികളാണ് ഇരുവരും.

സംഭവത്തെ തുടർന്ന് അധ്യാപിക സ്കൂളിൽ തിരിച്ചെത്തിയെങ്കിലും ഭീഷണിയുടെ ആഘാതത്തിൽ മകൾ സ്കൂളിലേയ്ക്ക് വരാൻ ഇതുവരെ തയ്യാറായിട്ടില്ല. അധ്യാപികയെ ക്യാൻഡിൽ‍ നൈറ്റ് ഡിന്നറിനും സെക്സിനും ക്ഷണിച്ച സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണിത്. ഒരാഴ്ചക്കുള്ളിലാണ് രണ്ട് സംഭവങ്ങളും നടക്കുന്നത്.

ഭീഷണി സന്ദേശം ഇമെയിലിൽ

ഭീഷണി സന്ദേശം ഇമെയിലിൽ

ചൊവ്വാഴ്ചയാണ് ഭീഷണി മുഴക്കിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തതായി കാണിച്ച് സ്കൂൾ‍ അധികൃതർ പ്രസ്താവന പുറത്തിറക്കിയത്. സംംഭവത്തിൽ‍ അന്വേഷണം നടത്തിയ ശേഷം കർശന നടപടി സ്വീകരിക്കുമെന്നും സ്കൂൾ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

 കുട്ടിയ്ക്ക് കൗൺസിലിംഗ്

കുട്ടിയ്ക്ക് കൗൺസിലിംഗ്

അധ്യാപികയുടെ മകളെ പീഡിപ്പിക്കുമെന്ന് ഏഴാംക്ലാസുകാരൻ ഭീഷണി മുഴക്കിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർക്ക് നോട്ടീസ് അയയ്ക്കുമെന്ന് ഗുഡ്ഗാവ് ചൈല്‍‍ഡ് വെല്‍ഫെയർ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ളവിവരങ്ങൾ‍ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച ചൈൽഡ് വെൽ‍ഫെയർ കമ്മിറ്റി കുട്ടിയുടെ മാനിക നിലയെക്കുറിച്ചറിയാന്‍ കൗൺസിലിംഗ് നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടികള്‍ക്കും അധ്യാപകർ‍ക്കും കൗൺസിലിംഗ്

കുട്ടികള്‍ക്കും അധ്യാപകർ‍ക്കും കൗൺസിലിംഗ്

സംഭവത്തെ തുടർന്ന് സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾക്കും സ്വമേധയാ നോട്ടീസ് അയച്ചതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൗണ്‍സിലിംഗ് ലഭ്യമാക്കുമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് സമാന സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നത്.

വിദ്യാർത്ഥികളുും സോഷ്യൽ മീഡിയയും

വിദ്യാർത്ഥികളുും സോഷ്യൽ മീഡിയയും

വിദ്യാര്‍‍ത്ഥികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരീക്ഷിക്കണമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. മേൽനോട്ടമില്ലാതെയുള്ള കുട്ടിളുടെ സോഷ്യൽ മീഡിയ ഉപയോഗമാണ് ഇത്തരം സംഭവങ്ങളിൽ വില്ലനാവുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+