കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാളിന്റെ പ്രവേശന കവാടം മാറ്റി സുപ്രീംകോടതി വിധി മറികടന്നു; മദ്യവില്‍പന പൊടിപൊടിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

ഗുഡ്ഗാവ്: സംസ്ഥാന ദേശീയ പാതയ്‌ക്കെരികെ രാജ്യമെമ്പാടുമുള്ള ബാറുകളും മദ്യവില്‍പന ശാലകളും സുപ്രീംകോടതി വിധി എങ്ങിനെ മറികടക്കാമെന്ന നിരീക്ഷണത്തിലാണ്. ചില സംസ്ഥാനങ്ങള്‍ സംസ്ഥാന പാതയെ ജില്ലാ പാതയാക്കി മാറ്റി വിധിയെ മറികടന്നപ്പോള്‍ ഗുഡ്ഗാവില്‍ വേറിട്ട രീതിയിലാണ് ചിലര്‍ മദ്യവില്‍പന തുടരുന്നത്.

ഹൈവേകളില്‍ നിന്നും മദ്യശാലകള്‍ 500 മീറ്റര്‍ മാറ്റണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ഇതുപ്രകാരം ആംബിയന്‍സ് മാള്‍ തങ്ങളുടെ പ്രവേശന കവാടം മാറ്റിയതോടെ വാഹനമോടിച്ചെത്തുന്ന ദൂരം 500 മീറ്ററിലധികമായി. വലിയ മാളിനെ ചുറ്റിയുള്ള റോഡ് കടക്കുമ്പോഴേക്കും ഇത്രയും ദുരം കഴിയുമെന്ന് മാള്‍ അധികൃതര്‍ പറഞ്ഞു.

thumb-web

വന്‍തോതിലുള്ള മദ്യവില്‍പനയമാണ് ഇപ്പോള്‍ ആംബിയന്‍സ് മാളില്‍ നടക്കുന്നത്. ബാറും പബ്ബും അടച്ചുപൂട്ടേണ്ടിവന്നിരുന്നെങ്കില്‍ തങ്ങളുടെ എല്ലാ ബിസിനസിനെയും ബാധിക്കുന്ന നിലയിലായിരുന്നു മാള്‍. പ്രവേശദന കവാടത്തിന്റെ മാറ്റത്തിന് നഗരസഭാ അധികൃതരും ഉടന്‍ അംഗീകാരം നല്‍കിയത് മദ്യപര്‍ക്ക് ആശ്വാസമായി.

സമാനരീതിയില്‍ സൈബര്‍ ഹൈബ് മാളും പ്രവേശന കവാടം മാറ്റിയതോടെ സുപ്രീംകോടതി വിധിയില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 150ഓളം ബാറുകളും പബ്ബുകളുമാണ് സുപ്രീംകോടതി വിധിയോടെ ഗുഡ്ഗാവില്‍ അടച്ചുപൂട്ടേണ്ടിവന്നത്.

English summary
Gurgaon: CyberHub, Ambience Mall change entrance to beat 500-metre SC liquor ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X