ഉറി ആക്രമണം; ചൈനീസ് ഉല്പന്നങ്ങള്ക്കെതിരെ കാമ്പയിനുമായി ഒരു ഇന്ത്യന്‍ നഗരം
ദില്ലി: ചൈനയുടെ പാക്കിസ്ഥാന് അനുകൂല നിലപാടിനെതിരെയും ഇന്ത്യയ്ക്കെതിരായ പ്രസ്താവനകള്‍ക്കെതിരെയും രാജ്യത്ത് പൊതുവെ പ്രതിഷേധമുണ്ടെങ്കിലും ചൈനീസ് ഉത്പന്നങ്ങള്‍ക്ക് സ്വീകാര്യത ലഭിച്ചിരുന്നു. എന്നാല്‍ പൂജ, ദീപാവലി ഉത്സവ സീസണില്‍ മികച്ച ചൈനീസ് ഉത്പന്നങ്ങള്‍ ഒഴിവാക്കി പ്രതിഷേധിക്കുകയാണ് ഹരിയാനയിലെ ഗുഡ്ഗാവ്.
സോഷ്യല്‍ മീഡിയയില്‍ തുടക്കമിട്ട പ്രതിഷേധമാണ് ജനങ്ങള്‍ ഏറ്റെടുത്തത്. ചൈനീസ് പടക്കങ്ങളും ചമയങ്ങളും ഉള്‍പ്പെടെ എല്ലാ സാധനങ്ങളും ഉപേക്ഷിക്കാനാണ് ജനങ്ങളുടെ തീരുമാനം. ഉറി ആക്രമണത്തിനുശേഷവും ചൈനയുടെ പാക്കിസ്ഥാന് അനുകൂല നിലപാടാണ് ഫേസ്ബുക്ക് ട്വിറ്റര്‍ എന്നിവയില്‍ കാമ്പയിന് തുടക്കമിടാന്‍ ഇടയായത്.

ഉത്സവ സീസണില്‍ ചൈനീസ് ഉത്പനങ്ങളുടെ ഒഴുക്കാണ് വിപണിയില്‍. പ്രാദേശിയ ഉത്പന്നങ്ങളെക്കാള്‍ വിലക്കുറവും വ്യത്യസ്തമായതുമാണ് ഇവ. ഫേസ്ബുക്കിലെ പ്രതിഷേധമാണ് തങ്ങള്‍ ഏറ്റെടുത്തതെന്ന് പ്രദേശവാസിയായ നിഷാന്ത് അറോറ പറയുന്നു. ഈ വര്‍ഷം ഒരു ചൈനീസ് ഉത്പന്നവും വാങ്ങില്ലെന്നാണ് സുഹൃത്തുക്കളും കുടുംബങ്ങളും തീരുമാനിച്ചിരിക്കുന്നതെന്നും നിഷാന്ത് വ്യക്തമാക്കി.
മെയ്ഡ് ഇന്‍ ഇന്ത്യ പ്രൊഡക്ട് മാത്രമാണ് ഉപഭോക്താക്കള്‍ വാങ്ങുന്നത്. ഉപഭോക്താക്കള്‍ പ്രതിഷേധിച്ചതോടെ 20 മുതല്‍ 30 ശതമാനം വരെ ചൈനീസ് ഉത്പന്നങ്ങളുടെ വില്പന ഇടിഞ്ഞെന്ന് വില്പനക്കാരും പറയുന്നു. കടയിലെത്തുന്ന അഞ്ചില്‍ ഒരാളും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുകയാണ്. ചൈനീസ് പടക്കങ്ങളെയാണ് പ്രതിഷേധം കാര്യമായി ബാധിച്ചിരിക്കുന്നതെന്നും വില്പനക്കാര് വ്യക്തമാക്കി.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications