കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറി ആക്രമണം; ചൈനീസ് ഉല്‍പന്നങ്ങള്‍ക്കെതിരെ കാമ്പയിനുമായി ഒരു ഇന്ത്യന്‍ നഗരം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ചൈനയുടെ പാക്കിസ്ഥാന്‍ അനുകൂല നിലപാടിനെതിരെയും ഇന്ത്യയ്‌ക്കെതിരായ പ്രസ്താവനകള്‍ക്കെതിരെയും രാജ്യത്ത് പൊതുവെ പ്രതിഷേധമുണ്ടെങ്കിലും ചൈനീസ് ഉത്പന്നങ്ങള്‍ക്ക് സ്വീകാര്യത ലഭിച്ചിരുന്നു. എന്നാല്‍ പൂജ, ദീപാവലി ഉത്സവ സീസണില്‍ മികച്ച ചൈനീസ് ഉത്പന്നങ്ങള്‍ ഒഴിവാക്കി പ്രതിഷേധിക്കുകയാണ് ഹരിയാനയിലെ ഗുഡ്ഗാവ്.

സോഷ്യല്‍ മീഡിയയില്‍ തുടക്കമിട്ട പ്രതിഷേധമാണ് ജനങ്ങള്‍ ഏറ്റെടുത്തത്. ചൈനീസ് പടക്കങ്ങളും ചമയങ്ങളും ഉള്‍പ്പെടെ എല്ലാ സാധനങ്ങളും ഉപേക്ഷിക്കാനാണ് ജനങ്ങളുടെ തീരുമാനം. ഉറി ആക്രമണത്തിനുശേഷവും ചൈനയുടെ പാക്കിസ്ഥാന്‍ അനുകൂല നിലപാടാണ് ഫേസ്ബുക്ക് ട്വിറ്റര്‍ എന്നിവയില്‍ കാമ്പയിന്‍ തുടക്കമിടാന്‍ ഇടയായത്.

uri-army

ഉത്സവ സീസണില്‍ ചൈനീസ് ഉത്പനങ്ങളുടെ ഒഴുക്കാണ് വിപണിയില്‍. പ്രാദേശിയ ഉത്പന്നങ്ങളെക്കാള്‍ വിലക്കുറവും വ്യത്യസ്തമായതുമാണ് ഇവ. ഫേസ്ബുക്കിലെ പ്രതിഷേധമാണ് തങ്ങള്‍ ഏറ്റെടുത്തതെന്ന് പ്രദേശവാസിയായ നിഷാന്ത് അറോറ പറയുന്നു. ഈ വര്‍ഷം ഒരു ചൈനീസ് ഉത്പന്നവും വാങ്ങില്ലെന്നാണ് സുഹൃത്തുക്കളും കുടുംബങ്ങളും തീരുമാനിച്ചിരിക്കുന്നതെന്നും നിഷാന്ത് വ്യക്തമാക്കി.

മെയ്ഡ് ഇന്‍ ഇന്ത്യ പ്രൊഡക്ട് മാത്രമാണ് ഉപഭോക്താക്കള്‍ വാങ്ങുന്നത്. ഉപഭോക്താക്കള്‍ പ്രതിഷേധിച്ചതോടെ 20 മുതല്‍ 30 ശതമാനം വരെ ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പന ഇടിഞ്ഞെന്ന് വില്‍പനക്കാരും പറയുന്നു. കടയിലെത്തുന്ന അഞ്ചില്‍ ഒരാളും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയാണ്. ചൈനീസ് പടക്കങ്ങളെയാണ് പ്രതിഷേധം കാര്യമായി ബാധിച്ചിരിക്കുന്നതെന്നും വില്‍പനക്കാര്‍ വ്യക്തമാക്കി.

English summary
Gurgaon joins campaign against Chinese goods
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X