കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ ജഡ്ജിയുടെ ഭാര്യ മരിച്ചു; മകന്റെ നില ഗുരുതരം

  • By Desk
Google Oneindia Malayalam News

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ ജഡ്ജിയുടെ ഭാര്യ മരിച്ചു. മകൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ‌ തുടരുകയാണ്. ശനിയാഴ്ച വൈകിട്ടാണ് മഹിപാൽ സെഷൻസ് ജഡ്ജി കൃഷ്ണകാന്ത് ശർമയുടെ ഭാര്യയ്ക്കും മകനും നേരെ ഗൺമാൻ വെടിയുതിർത്തത്.

രണ്ട് വർഷമായി സെഷൻസ് ജഡ്ജിയുടെ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്ന മഹിപാൽ സിംഗാണ് ഇരുവർക്കും നേരെ നിറയൊഴിച്ചത്. ഗുരുഗ്രാം സെക്ടർ 49ലാണ് സംഭവം നടന്നത്. തിരക്കേറിയ റോഡിൽ നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു സംഭവം.

രണ്ട് വർഷമായി

രണ്ട് വർഷമായി

രണ്ട് വർ‌ഷമായി സെഷൻസ് ജഡ്ജിയുടെ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു മഹിപാൽ സിംഗ്. ജഡ്ജിയുടെ ഭാര്യ ഋതു(38) മകൻ ധ്രുവ്(18) എന്നിവർക്ക് നേരെയാണ് ഇയാൾ ആക്രമണം നടത്തിയത്. ഋതുവിന്റെ നെഞ്ചിലും മകൻ ധ്രുവിന്റെ തലയ്ക്കുമാണ് വെടിയേറ്റത്. ധ്രുവിന് നേരെ മൂന്ന് വട്ടമാണ് വെടിയുതിർത്തത്. തോളിലും വെടിയേറ്റിട്ടുണ്ട്.

തിരക്കിനിടയിൽ

തിരക്കിനിടയിൽ

ഋതുവിനെയും ധ്രുവിനേയും ഷോപ്പിംഗിനായി മഹിപാലാണ് ടൗണിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. തിരക്കേറിയ റോഡിൽ ആളുകൾ നോക്കി നിൽക്കെയാണ് മഹിപാൽ ഋതുവിനേയും ധ്രുവിനേയും വെടിവെച്ച് വീഴ്ത്തിയത്. സംഭവസമയത്ത് ജഡ്ജി കാറിലുണ്ടായിരുന്നില്ല. സർ‌വ്വീസ് റിവോൾവർ ഉപയോഗിച്ചാണ് ഇയാൾ വെടിയുതിർത്തത്.

 രക്ഷപെടാൻ ശ്രമം

രക്ഷപെടാൻ ശ്രമം

ആക്രണമത്തിന് ശേഷം ജഡ്ജിയുടെ ഔദ്യോഗിക കാറിൽ കയറി ഇയാൾ രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ നാട്ടുകാരുടെ സഹായത്തോടെ അക്രമിയെ പോലീസ് പിടികൂടി. ദൃക്സാക്ഷി മൊബൈൽ ഫോണിൽ പകർത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വെടിയേറ്റ് വീണ ധ്രുവിനെ കാറിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതും പിന്നീട് ശ്രമം ഉപേക്ഷിച്ച് കാറുമായി കടന്ന കളയുന്നതും ദൃശ്യങ്ങളിലുണ്ട്.

ഫോൺ വിളിച്ച്

ഫോൺ വിളിച്ച്

ഭാര്യയ്ക്കും മകനും നേരെ വെടിയുതിർത്ത ശേഷം മഹിപാൽ സംഭവം ജഡ്ജിയെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. ഞാൻ നിങ്ങളുടെ ഭാര്യയേും മകനേയും വെടിവെച്ച് വീഴ്ത്തിയെന്ന് കാറിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ജഡ്ജിയോട് പറഞ്ഞു. കുറ്റകൃത്യത്തെ കുറിച്ച് പറയാൻ ഇയാൾ അമ്മയേയും മറ്റു ചിലരേയും ഫോണിൽ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കാരണം

കാരണം

ആക്രമണത്തിന് പിന്നിലെ പിന്നിലെ യതാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മഹിപാൽ ഏറെ നാളായി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഹരിയാനയിലെ മഹേന്ദ്രഗഡ് സ്വദേശിയാണ് മഹിപാൽ. അധ്യാപികയായ ഭാര്യയും ഏഴും മൂന്നും വയസുള്ള കുട്ടികളും അടങ്ങുന്നതാണ് മഹിപാലിന്റെ കുടുംബം

സിനിമ ഷൂട്ടിങിനിടെ 17കാരിയെ പീഡിപ്പിച്ചോ? വിശദീകരണവുമായി രേവതി, അന്ന് രാത്രി സംഭവിച്ചത് ഇതാണ്സിനിമ ഷൂട്ടിങിനിടെ 17കാരിയെ പീഡിപ്പിച്ചോ? വിശദീകരണവുമായി രേവതി, അന്ന് രാത്രി സംഭവിച്ചത് ഇതാണ്

ആദ്യമായി കന്നി അയ്യപ്പന്‍മാര്‍ മലയില്‍ എത്തിയില്ല; അയ്യപ്പനും മാളികപ്പുറത്തമ്മയും വിവാഹിതരായിആദ്യമായി കന്നി അയ്യപ്പന്‍മാര്‍ മലയില്‍ എത്തിയില്ല; അയ്യപ്പനും മാളികപ്പുറത്തമ്മയും വിവാഹിതരായി

English summary
Gurgaon judge's wife dies during treatment after being shot at by security guard on busy road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X