ഗുഡ്ഗാവില്‍ കള്ളുകുടി പാര്‍ട്ടി; നാല് പെണ്‍കുട്ടികളടക്കം 44 പേര്‍ പിടിയില്‍
ഗുഡ്ഗാവ്: മദ്യവും മയക്കുമരുന്നും ഒഴുക്കിയ നിശാപാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്. നാല് പെണ്‍കുട്ടികളെ അടക്കം 44 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുഡ്ഗാവിനടുത്ത് തൗരു ഗ്രാമത്തിലാണ് സംഭവം നടന്നത്. നാര്‍കോട്ടിക് സെല്ലിന്റേയും പോലീസിന്റെയും സംയുക്ത നീക്കമായിരുന്നു. ഡിസംബര്‍ 24 ന് രാത്രിയാണ് റെയ്ഡ് നടത്തിയത്.

ഗ്രാമത്തിലെ ഒരു ഫാം ഹൗസില്‍ വച്ചായിരുന്നു പാര്‍ട്ടി നടന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസും നാര്‍ക്കോടിക് വിഭാഗവം ഫാം ഹൗസ് വളയുകയായിരുന്നു. പിടിയിലായവരുടെ പക്കല്‍ നിന്ന് മയക്കുമരുന്നുകളും മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധനക്കായി അയച്ചിരിക്കുകയാണ്.
പിടിയിലായവരില്‍ പ്രമുഖര്‍ ആരെങ്കിലും ഉണ്ടോ എന്ന് വ്യക്തമല്ല. പോലീസ് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ പുറത്ത് വിടുന്നില്ല. വിശദമായ അന്വേഷണത്തിന് ശേഷമേ എന്തെങ്കിലും പറയാനാകൂ എന്ന നിലപാടിലാണ്‌പോലീസ്.
പിടിയിലായ യുവാക്കളെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ് . ഇവര്‍ക്ക് എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നാര്‍കോട്ടിക് സെല്‍. ഇത് വഴി വന്‍സ്രാവുകളെ കുടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് . പിടിയിലാവരെല്ലാം ദില്ലി സ്വദേശികളാണെന്നാണ് വിവരം .












Click it and Unblock the Notifications