ഗൂര്‍ഗാവ് സ്വദേശിക്ക് ഇലക്ട്രിസിറ്റി ബില്‍ 75 കോടി രൂപ
ഗൂര്‍ഗാവ് : ഗൂര്‍ഗാവ് സ്വദേശി ജിതേന്ദ്രകുമാറിന് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്ക് കിട്ടി. കറണ്ട് ബില്ലിന്റെ രൂപത്തില്‍ ആണെന്നു മാത്രം. കുടിശ്ശിക ഉള്‍പ്പടെ അടക്കേണ്ടത് 75 കോടി രൂപ.
കഴിഞ്ഞ ദിവസമാണ് ജിതേന്ദ്രക്ക് 75 കോടി രൂപയുടെ കറണ്ട് ബില്ല് ലഭിച്ചത്. ഇതിനു മുമ്പുള്ള മാസങ്ങളില്‍ 5000 മുതല്‍ 9000 രൂപ വരെയായിരുന്നു ജിതേന്ദ്രയുടെ വൈദ്യുതി ബില്ല്.

ഏറ്റവുമൊടുവില്‍ എത്തിയത് 75,61,00,000 വൈദ്യുതി ബില്ല്.വീടുവിറ്റാല്‍ തന്നെ തുകയുടെ പകുതി പോലും അടക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു
ബില്ല് കണ്ട് ഞെട്ടിയ ജിതേന്ദ്ര ഇലക്ട്രിസിറ്റി ബോര്‍ഡിനെ സമീപിച്ചതോടെ ബില്ലിലെ പിശക് തിരുത്താമെന്ന് അറിയിച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും പുതുക്കിയ ബില്ല് നല്‍കാനോ നടപടി സ്വീകരിക്കാനോ ഇലക്ട്രിസിറ്റി ബോര്‍ഡ് തയാറായിട്ടില്ല. ഒടുവില്‍ ജിതേന്ദ്രകുമാര്‍ മാധ്യമങ്ങളെ സമീപിക്കുകയായിരുന്നു












Click it and Unblock the Notifications