കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവരാത്രി: യുപിയില്‍ ഇറച്ചിക്കടകള്‍ക്ക് പൂട്ടുവീണു, കെഎഫ്‌സിയും അടപ്പിച്ചു!!

Google Oneindia Malayalam News

ലഖ്‌നൊ: ഉത്തര്‍പ്രദേശില്‍ നവരാത്രി പ്രമാണിച്ച് 300 ലധികം ഇറച്ചിക്കടകള്‍ അടപ്പിച്ചു. ഗുഡ്ഗാവിലെ 14 സെക്ടറിലെ കെഎഫ്‌സി ഔട്ട്‌ലൈറ്റും പ്രതിഷേധവുമായെത്തിയ ശിവസേനക്കാര്‍ അടപ്പിച്ചു. ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ശിവസേനയുടെ നീക്കം. ദില്ലി- ഗുഡ്ഗാവ് എക്‌സ്പ്രസ് വേയിലെ സര്‍ദാര്‍ ബസാറിലെ കടകളാണ് പ്രതിഷേധക്കാര്‍ പൂട്ടിച്ചത്.

എന്നാല്‍ നവരാത്രിയ്ക്ക് മുമ്പ് എല്ലാ ചൊവ്വാഴ്ചയും ശിവസേനക്കാരെത്തി കടകള്‍ അടപ്പിക്കാറുണ്ടെന്നാണ് കടയുടമകളുടെ ആരോപണം. ഹിന്ദുക്കള്‍ നവരാത്രി വ്രതമെടുക്കുന്നുണ്ടെന്നും കടകള്‍ തുറക്കുന്നത് അവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിയ്ക്കമെന്നും കാണിച്ചാണ് ശിവസേനയുടെ നീക്കം. എന്നാല്‍ കടയടയ്ക്കുന്നതിന് വ്യാപാരികളുടെ പിന്തുണയുണ്ടെന്നുമാണ് ശിവസേന വക്താവിന്റെ പ്രതികരണം. എന്നാല്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്നത് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സില്ലാത്ത കടകളാണെന്നും ഇവര്‍ ഇറച്ചിക്കടകള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ശിവസേന വക്താവ് ചൂണ്ടിക്കാണിക്കുന്നു.

kfc

ശിവസേനയുടെ നീക്കത്തിനെതിരെ പോലീസിനെ സമീപിക്കാനുള്ള ശ്രമത്തിലാണ്് ഒരു കൂട്ടം വ്യാപാരികള്‍. എന്നാല്‍ സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഗുഡ്ഗാവ് പോലീസ് വക്താവ് വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ അനധികൃത അറവുശാലകളും ഇറച്ചിക്കടകളും അടച്ചുപൂട്ടിയ്ക്കുന്ന സാഹചര്യത്തിലാണ് മതവികാരത്തിന്റെ കടകളടപ്പിച്ച് ശിവസേനയുടെ നീക്കം. ഇറച്ചിക്കടകള്‍ക്ക് പുറമേ മാംസാഹാരം വിളമ്പുന്ന ധാബകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവയും ശിവസേന അടപ്പിച്ചിട്ടുണ്ട്.

English summary
The crackdown on illegal slaughter houses in Uttar Pradesh, causing trouble for meat sellers, is possibly inspiring other Hindutva organisations and political parties in states run by BJP government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X