പ്രണയം നിഷേധിച്ചു; മെട്രോ സ്റ്റേഷനില്‍ യുവതിയെ ഓട്ടോഡ്രൈവര്‍ കുത്തിക്കൊലപ്പെടുത്തി
മെട്രോ സ്റ്റേഷനിലെത്തിയ ഉടനെ പിന്തുടര്ന്നെത്തിയ ജിതേന്ദര്‍ പിന്നിലൂടെ പിങ്കിയെ കുത്തിവീഴ്ത്തുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഗുഡ്ഗാവ്: എജി റോഡ് മെട്രോ സ്റ്റേഷനില്‍വെച്ച് യുവതി കുത്തേറ്റ് മരിച്ചു. സ്ഥിരമായി പിന്തുടര്ന്ന് ശല്യം ചെയ്തിരുന്ന ഓട്ടോ ഡ്രൈവറാണ് മുപ്പത്തിനാലുകാരിയായ പിങ്കി ദേവി എന്ന യുവതിയെ പലതവണയായി കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ജിതേന്ദര്‍(26) എന്നയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഉടന്‍ പിടികൂടി പോലീസിന് കൈമാറി.
രാവിലെ 9.30ഓടുകൂടിയായിരുന്നു പ്രതി പിങ്കിയെ ആക്രമിച്ചത്. മെട്രോ സ്റ്റേഷനിലെത്തിയ ഉടനെ പിന്തുടര്ന്നെത്തിയ ജിതേന്ദര്‍ പിന്നിലൂടെ പിങ്കിയെ കുത്തിവീഴ്ത്തുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പിങ്കിയെ ഉടന്‍ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് ഗുഡ്ഗാവ് സിവില്‍ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.

രോഹിണിയിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്തുവരികയായിരുന്നു യുവതി. മെട്രോയില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന ഇവര്‍ക്ക് പിന്നാലെ ജിതേന്ദര്‍ പ്രണയാഭ്യര്‍ഥനയുമായി ഒപ്പം കൂടിയിരുന്നെങ്കിലും അവര്‍ അവഗണിക്കുകയായിരുന്നു. ജിതേന്ദര്‍ ശല്യം ചെയ്തിരുന്നകാര്യം പിങ്കി നേരത്തെ ഭര്‍ത്താവിനെ അറിയിച്ചിരുന്നു.
സംഭവ സമയത്തും ജിതേന്ദര്‍ തനിക്ക് പിന്നിലുണ്ടെന്ന് പിങ്കി ഭര്‍ത്താവിനോട് ഫോണ്‍ ചെയ്തു പറഞ്ഞിരുന്നു. ഭര്‍ത്താവിനോട് സംസാരിച്ചുകൊണ്ടിരിക്കവെയായിരുന്നു ആക്രമണം. ഫോണില്‍ നിലവിളിക്കുന്ന ശബ്ദം കേട്ടന്നും പിന്നീട് അരമണിക്കൂറിന് ശേഷമാണ് സംഭവം താനറിയുന്നതെന്നും ഭര്‍ത്താവ് പറഞ്ഞു. ഉത്തര്‍ പ്രദേശുകാരനായ ജിതേന്ദര്‍ ഇപ്പോള്‍ പോലീസ് കാവലില്‍ ആശുപത്രിയിലാണുള്ളത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications