കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം നല്‍കി വശീകരിച്ച് പണം തട്ടല്‍; യുവതിയും കൂട്ടാളികളും പിടിയില്‍

  • By Anwar Sadath
Google Oneindia Malayalam News

ഗുഡ്ഗാവ്: മദ്യം നല്‍കി വശീകരിച്ചശേഷം ആളുകളെ വിജനമായ സ്ഥലത്തെത്തിച്ച് പണം തട്ടുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഗാവിലെ ഒരു പബ്ബില്‍ വെയ്ട്രസ് ആയി ജോലി നോക്കുന്ന യുവതി ഇവിടെ എത്തുന്ന ആളുകളെ വശീകരിക്കുകയും പിന്നീട് തന്ത്രപൂര്‍വം മദ്യവും മറ്റും നല്‍കി ആളൊഞ്ഞ സ്ഥലത്തെ എത്തിക്കുകയും ചെയ്യും. ഇവിടെ ഒളിച്ചിരിക്കുന്ന സംഘത്തിന്റെ സഹായത്തോടെ ഒപ്പമെത്തിയയാളുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടുകയാണ് സംഘത്തിന്റെ രീതി. പരാതിപ്പെട്ടാല്‍ ബലാത്സംഗത്തിന് കേസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും.

ഡിസംബര്‍ 22ന് ഉത്തര്‍പ്രദേശ് സ്വദേശിയായ പര്‍വീന്ദര്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷത്തിലാണ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. പര്‍വീന്ദറിന്റെ കാറും പണവും ഇവര്‍ തട്ടിയെടുത്തിരുന്നു. അറസ്റ്റിലായ യുവതി ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയാണ്. സഹായികളായ പിയുഷ്, റിഷാബ് എന്നിവര്‍ ദില്ലി അയ നഗര്‍ സ്വദേശികളും.

alcohol-women-drinking

പ്രതികള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് മനസിലായതോടെ ഇവര്‍ ഒളിവില്‍ പോയിരുന്നു. ഓള്‍ഡ് ഗുഡ്ഗാവ് ഏരിയയിലുള്ള ഒരിടത്ത് ഒളിച്ചു താമസിക്കുകയായിരുന്നു ഇവര്‍. സംഘത്തിന്റെ നേതാവ് മോനു എന്നയാളാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പ്രതിക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

സമാന രീതിയിലുള്ള ഒട്ടേറെ കവര്‍ച്ചകള്‍ സംഘം നടത്തിയതായി പോലീസ് പറഞ്ഞു. 30 ഓളം തട്ടിപ്പുകളാണ് ഇവര്‍ നടത്തിയത്. ഒരു ബാര്‍ ഉടമ ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ക്കെതിരെ യുവതി ബലാത്സംഗത്തിന് കള്ളക്കേസ് നല്‍കുകയും ചെയ്തിട്ടുണ്ട്. പഴയ കേസുകളെല്ലാം അന്വേഷിച്ച് തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമിത്തിലാണ് ഇപ്പോള്‍ പോലീസ്.

English summary
Gurgaon woman extorts men with rape charge, held with two partners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X