കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കി ഗോൾഡ്.. കുവൈത്ത് കാർട്ടൽ.. പീഡനവീരൻ ആൾദൈവം കേരളത്തിൽ കണ്ണ് വെയ്ക്കാൻ കാരണം..

  • By Anamika
Google Oneindia Malayalam News

കൊച്ചി: ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് കേരളത്തിലുള്ള ബിസിനസ്സ് താല്‍പര്യങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നതാണ്. കോടികളുടെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം ഈ ആള്‍ദൈവത്തിനുണ്ടെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ കണ്ടെത്തല്‍. എന്നാല്‍ കേരളവുമായി ഇയാള്‍ക്കുള്ളത് ബിസിനസ്സ് ബന്ധങ്ങള്‍ മാത്രമല്ല. കേരളത്തിലേക്ക് ഗുര്‍മീതിനെ ആകര്‍ഷിച്ചിരുന്ന കാര്യങ്ങള്‍ വേറെയുമുണ്ട്.

മഞ്ജു വാര്യർ ദിലീപിന്റെ വീട്ടിൽ പോയോ? മീനാക്ഷിയെ കണ്ടോ...? എല്ലാം പുക മാത്രം...മഞ്ജു വാര്യർ ദിലീപിന്റെ വീട്ടിൽ പോയോ? മീനാക്ഷിയെ കണ്ടോ...? എല്ലാം പുക മാത്രം...

കുട്ടികളില്‍ സാത്താന്‍ സേവ..! ദമ്പതികള്‍ 21 വര്‍ഷം അനുഭവിച്ചത്...അവസാനം ഇങ്ങനെ!കുട്ടികളില്‍ സാത്താന്‍ സേവ..! ദമ്പതികള്‍ 21 വര്‍ഷം അനുഭവിച്ചത്...അവസാനം ഇങ്ങനെ!

റിയൽ എസ്റ്റേറ്റ് ഇടപാടുകൾ

റിയൽ എസ്റ്റേറ്റ് ഇടപാടുകൾ

രണ്ട് രഹസ്യസന്ദര്‍ശനങ്ങള്‍ അടക്കം മൂന്നോളം തവണ ഗുര്‍മീത് റാം റഹീം സിംഗ് കേരളത്തിലെത്തിയിട്ടുണ്ട്. ഇയാളുടെ കേരള സന്ദര്‍ശനങ്ങള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിച്ചിരുന്നു. കോടികളുടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ഇയാള്‍ക്ക് കേരളത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഞ്ചാവിനോട് താൽപര്യം

കഞ്ചാവിനോട് താൽപര്യം

എന്നാല്‍ ഗുര്‍മീതിന് കേരളത്തില്‍ താല്‍പര്യം തോന്നാനുള്ള കാരണം ഭൂമിയെ ബിസ്സിനസ്സോ മാത്രമല്ല. അത് കഞ്ചാവും മയക്ക് മരുന്നുകളും കൂടിയാണ്. ഇടുക്കി ഗോള്‍ഡ് കഞ്ചാവും ലഹരി കടത്തുമാണ് ഇയാളുടെ കേരളത്തിലെ ബിസ്സിനസ് താല്‍പര്യത്തിന് പിന്നിലത്രേ.

കുവൈത്ത് കാര്‍ട്ടലുമായും ബന്ധം

കുവൈത്ത് കാര്‍ട്ടലുമായും ബന്ധം

ഇടുക്കി ഗോള്‍ഡ് കഞ്ചാവ് വന്‍തോതില്‍ ശേഖരിക്കുന്ന ലഹരിമരുന്ന് റാക്കറ്റുമായി ഗുര്‍മീതിനുള്ള അടുപ്പം നേരത്തെ പോലീസ് കണ്ടെത്തിയിട്ടുള്ളതാണ്.രാജ്യാന്തര ലഹരികടത്ത് സംഘമായ കുവൈത്ത് കാര്‍ട്ടലുമായും ഇയാള്‍ക്ക് ബന്ധമുണ്ടത്രേ.

മലയാളികളും സംഘത്തിൽ

മലയാളികളും സംഘത്തിൽ

അന്താരാഷ്ട്ര ലഹരി കടത്ത് സംഘമായ കുവൈത്ത് കാര്‍ട്ടലില്‍ മലയാളികളുമുണ്ട്. ദില്ലി പോലീസ് പിടികൂടിയ ലഹരികടത്ത് സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് മയക്ക്മരുന്ന് റാക്കറ്റുമായി ഈ കുപ്രസിദ്ധ ആള്‍ദൈവത്തിനുള്ള ബന്ധത്തെക്കുറിച്ച് വിവരം ലഭിച്ചത്.

ഗുർമീതിന്റെ അടുപ്പക്കാർ

ഗുർമീതിന്റെ അടുപ്പക്കാർ

രണ്ട് വര്‍ഷം മുന്‍പാണ് ഈ ലഹരികടത്ത് സംഘം പിടിയിലായത്. അന്ന് അറസ്റ്റിലായ രാഗ്മീത് സിംഗ്, ഗുര്‍ബീര്‍ സിംഗ്, അവതാര്‍ സിംഗ് എന്നിവര്‍ ഗുര്‍മീതിന്റെ അടുപ്പക്കാരായിരുന്നു. പുതുവര്‍ഷാഘോഷങ്ങള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് ഉള്‍പ്പന്നങ്ങള്‍ ഇവര്‍ ദില്ലിയിലെത്തിച്ചത്.

അന്വേഷണം എങ്ങുമെത്തിയില്ല

അന്വേഷണം എങ്ങുമെത്തിയില്ല

150 കോടി രൂപ വിലവരുന്ന കഞ്ചാവാണ് ഈ സംഘം ദില്ലിയിലെത്തിച്ചത്. ഇവര്‍ മയക്ക് മരുന്ന് കടത്തുമായി ആള്‍ദൈത്തിനുള്ള ബന്ധത്തെക്കുറിച്ച് പോലീസിന് മൊഴി നല്‍കുകയും ചെയ്തു. പക്ഷേ ഉന്നത ഇടപെടല്‍ കാരണം അന്വേഷണം എങ്ങുമെത്താതെ അവസാനിച്ചു.

പാവം പോലീസ്

പാവം പോലീസ്

ഗുര്‍മീതിന്റെ സംഗീത പരിപാടികളില്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വിവരം ലഭിച്ചിരുന്നുവെങ്കിലും ഈ ദൈവത്തെ തൊടാനായില്ല. ഗുര്‍മീതിന്റെ കൊച്ചി സന്ദര്‍ശന വേളയിലും വാഹനത്തില്‍ കഞ്ചാവുള്ളതായി സൂചന ലഭിച്ചിരുന്നു.

ലഹരി ഒഴുകുന്നു

ലഹരി ഒഴുകുന്നു

എന്നാല്‍ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഗുര്‍മീതിന് സംരക്ഷണം നല്‍കാനായിരുന്നു കേരള പോലീസിന് വിധി. ഗുര്‍മീതിന്റെ വാഹന വ്യൂഹം പരിശോധിക്കാന്‍ പോലീസിന് സാധിച്ചില്ല. കേരളത്തില്‍ നിന്നടക്കം വന്‍തോതിലാണ് ഗുര്‍മീതിന്റെ പരിപാടികളിലേക്ക് ലഹരിയെത്തിയിരുന്നത്.

English summary
Gurmeet Ram Rahim Singh's idukki gold connections in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X