കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ഗുര്‍മീത് കുറ്റക്കാരനെന്ന് സിബിഐ കോടതി!!

Google Oneindia Malayalam News

ചണ്ഡീഗഡ്: സിര്‍സയിലെ മാധ്യമപ്രവര്‍ത്തകന്‍ രാംചന്ദര്‍ ഛത്രപതിയുടെ കൊലപാതകത്തില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് സിബിഐ പ്രത്യേക കോടതി. മറ്റ് മൂന്ന് പേരെയും കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജനുവരി 17ന് ശിക്ഷ വിധിക്കുമെന്ന് കോടതി വ്യക്തമാക്കി. 2002ലാണ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്. അതേസമയം സിര്‍സയില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരികാന്‍ പോലീസ് നേരത്തെ തന്നെ വന്‍ സുരക്ഷയൊരുക്കിയിരുന്നു. നേരത്തെ ഗുര്‍മീതിനെ അറസ്റ്റ് ചെയ്തപ്പോഴും ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ടായിരുന്നു നീക്കം.

1

റോത്തക്കിലെ സുനരിയ ജയിലില്‍ വെച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കേസില്‍ വിധി പ്രസ്താവനം റാം റഹീം സിംഗ് കേട്ടത്. റാം റഹീം ബലാത്സംഗ കേസിലാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. ഈ കേസില്‍ ഗുര്‍മീതിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം ദേരയിലെ അനുയായികള്‍ അക്രമങ്ങള്‍ നടത്താതെ സമാധാനപരമായി വീട്ടില്‍ തന്നെ ഇരികത്കണമെന്ന് ദേര ഉപാധ്യക്ഷന്‍ ശോഭ ഇന്‍സാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. മാധ്യമപ്രവര്‍ത്തന്‍ രാംചന്ദര്‍ ഛത്രപതി അദ്ദേഹത്തിന്റെ ദിനപത്രമായ പൂരാസച്ചില്‍ ഒരു അജ്ഞാത കത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ സ്ത്രീകള്‍ ഗുര്‍മീതിന്റെ ആശ്രമത്തില്‍ ചൂഷണത്തിനിരയാവുന്നുണ്ടെന്ന് പറയുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ വെടിയേറ്റാണ് രാംചന്ദര്‍ കൊല്ലപ്പെട്ടത്.

രാകേഷ് അസ്താനയ്ക്ക് വന്‍ തിരിച്ചടി.... കൈക്കൂലി കേസിലെ ഹര്‍ജി തള്ളി, അന്വേഷണം തുടരും!!രാകേഷ് അസ്താനയ്ക്ക് വന്‍ തിരിച്ചടി.... കൈക്കൂലി കേസിലെ ഹര്‍ജി തള്ളി, അന്വേഷണം തുടരും!!

ഭരണം പോയ മുഖ്യമന്ത്രിമാർക്ക് 'പണി' കൊടുത്ത് ബിജെപി; ദില്ലിക്ക് വിളിപ്പിച്ച് അമിത് ഷാഭരണം പോയ മുഖ്യമന്ത്രിമാർക്ക് 'പണി' കൊടുത്ത് ബിജെപി; ദില്ലിക്ക് വിളിപ്പിച്ച് അമിത് ഷാ

English summary
gurmeet ram rahim 3 others convicted in journalists murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X