കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയ്ക്കെതിരെ കൂട്ട ബലാത്സംഗ ആരോപണം ? റാം റഹീം കുടുങ്ങിയപ്പോള്‍ സ്വാമിയുടെ കളി

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗ കേസില്‍ കുറ്റക്കാരന്‍ ആണ് എന്ന് കോടതി വിധിച്ചുകഴിഞ്ഞു. ഗുര്‍മീതിനെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും ഇപ്പോള്‍ തന്നെ പലരും രംഗത്തെത്തിയിട്ടുണ്ട്. അതില്‍ സംഘപരിവാര്‍ മുന്നില്‍ തന്നെ ഉണ്ട് എന്നാണ് പറയപ്പെടുന്നത്.

ഹരിയാണയിലെ വിഷയങ്ങളില്‍ ബിജെപി പ്രതിരോധത്തിലായപ്പോള്‍ സംരക്ഷിക്കാന്‍ രംഗത്തെത്തിയവരില്‍ സുബ്രഹ്മണ്യം സ്വാമിയും മുന്‍നിരയില്‍ ഉണ്ട്. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രതിരോധം തീര്‍ക്കാനാണ് ശ്രമം.

2006 ഡിസംബര്‍ 5 ന് അമേത്തിയില്‍ നടയന്ന കൂട്ട ബലാത്സംഗത്തെ കുറിച്ച് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്നാണ് സ്വാമി ട്വീറ്റ് ചെയ്തത്. ആ പെണ്‍കുട്ടിയുടെ പേരും പറയുന്നുണ്ട്. എന്താണ് ആ സംഭവം?

കൂട്ട ബലാത്സംഗമെന്ന്

കൂട്ട ബലാത്സംഗമെന്ന്

യുവതിയെ രാഹുല്‍ ഗാന്ധിയും കൂട്ടുകാരും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു അന്ന് ഉയര്‍ന്നുവന്ന ആരോപണം. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ആയിരുന്നു ഈ ആരോപണം ഉയർന്നത്.

കോണ്‍ഗ്രസ് നേതാവിന്റെ മകള്‍

കോണ്‍ഗ്രസ് നേതാവിന്റെ മകള്‍

ഉത്തര്‍ പ്രദേശിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകള്‍ ആണ് ഈ പെണ്‍കുട്ടി എന്നാണ് അന്ന് വന്ന പല റിപ്പോര്‍ട്ടുകളും. രാഹുലും സംഘവും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു എന്നും രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിച്ചിരുന്നു.

24 കാരിയായ യുവതി?

24 കാരിയായ യുവതി?

24 വയസ്സുള്ള യുവതി ആയിരുന്നു അത് എന്നും അമേത്തിയില്‍ ഒരു ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു സംഭവം നടന്നത് എന്നും ആയിരുന്നു പ്രചാരണം. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളികള്‍ തന്നെ ആയിരുന്നു ഈ പ്രചാരണത്തിന് മുന്നില്‍ ഉണ്ടായിരുന്നത്.

വിദേശികളായ സുഹൃത്തുക്കള്‍

വിദേശികളായ സുഹൃത്തുക്കള്‍

രാഹുല്‍ ഗാന്ധിയുടെ വിദേശികളായ നാലോ അഞ്ചോ സുഹൃത്തുക്കളും അന്ന് കൂടെ ഉണ്ടായിരുന്നു എന്നും ആരോപണം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയും കുടുംബവും പോലീസിനേയും അധികൃതരേയും സമീപിച്ചെങ്കിലും അവര്‍ക്ക് നീതി കിട്ടിയില്ലെന്നും ആരോപണം ഉയര്‍ന്നു.

അവര്‍ അപ്രത്യക്ഷരായി എന്ന്

അവര്‍ അപ്രത്യക്ഷരായി എന്ന്

സംഭവം വിവാദമായതിന് ശേഷം പെണ്‍കുട്ടിയും കുടുംബവും അപ്രത്യക്ഷരായി എന്നാണ് മറ്റൊരു ആരോപണം. അതിന് പിന്നില്‍ കോണ്‍ഗ്രസ് ആണ് എന്നും രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിച്ചിരുന്നു.

കേസ് കോടതിയിലും

കേസ് കോടതിയിലും

ഈ സംഭവം പല വാര്‍ത്താ പോര്‍ട്ടലുകളിലും വാര്‍ത്തയായി വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പലരും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി ആ ആരോപണങ്ങളെല്ലാം തള്ളിക്കളയുകയായിരുന്നു.

സമാജ് വാദി പാര്‍ട്ടി നേതാവ്

സമാജ് വാദി പാര്‍ട്ടി നേതാവ്

കൂട്ട ബലാത്സംഹ കേസില്‍ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് ഒരു സമാജ് വാദി പാര്‍ട്ടി നേതാവ് കിഷോര്‍ സമ്രിതേ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുള്ള ശ്രമമാണെന്ന് കണ്ടെത്തി കോടതി ഇയാളോട് രാഹുല്‍ ഗാന്ധിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

പെണ്‍കുട്ടിയെ ഹാജരാക്കാന്‍

പെണ്‍കുട്ടിയെ ഹാജരാക്കാന്‍

കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് പറയുന്ന പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും അലഹബാദ് ഹൈക്കോടതിയ്ക്ക് മുന്നില്‍ എത്തിയിരുന്നു.

പെണ്‍കുട്ടി തന്നെ പറഞ്ഞു

പെണ്‍കുട്ടി തന്നെ പറഞ്ഞു

എന്നാല്‍ പെണ്‍കുട്ടിയും കുടുംബവും തന്നെ നേരിട്ട് കോടതിയില്‍ ഹാജരാവുകയും അത്തരം സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതായി 2012 ഒക്ടോബര്‍ 19 ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഹര്‍ജിക്കാരന്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നും കോടതി അന്ന് ഉത്തരവിട്ടിരുന്നു.

കരുതിക്കൂട്ടിയുള്ള ആരോപണം

കരുതിക്കൂട്ടിയുള്ള ആരോപണം

രാഹുല്‍ ഗാന്ധി ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവരുന്ന സമയം ആയിരുന്നു അത്. കരുതിക്കൂട്ടി രാഷ്ട്രീയ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളായും ഈ ആരോപണങ്ങളെ പലരും വിലയിരുത്തിയിട്ടുണ്ട്.

ടൈംസ് നൗ അന്വേഷണം നടത്തിയെന്ന്

ഇത് സംബന്ധിച്ച് അന്ന് തന്നെ ടൈംസ് നൗ റിപ്പോര്‍ട്ടര്‍ അന്വേഷണം നടത്തി നാട്ടുകാരുടെ പ്രതികരണങ്ങള്‍ ചേര്‍ത്ത് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു എന്നാണ് സുബ്രഹ്മണ്യം സ്വാമി പറയുന്ന മറ്റൊരു കാര്യം. എന്നാല്‍ ചാനല്‍ മാനേജ്‌മെന്റ് അത് പൂഴ്ത്തുകയായിരുന്നു എന്നും സ്വാമി ആരോപിക്കുന്നുണ്ട്.

സ്വാമിയുടെ ട്വീറ്റ്

ഇതാണ് സുബ്രഹ്മണ്യം സ്വാമിയുടെ വിവാദമായ ട്വീറ്റ്. ഇതില്‍ സ്വാമി ആ പെണ്‍കുട്ടിയുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട് എന്നതാണ് വസ്തുത.

English summary
Gurmeet Ram Rahim Case: Subramanian Swamy's tweet pointing Rahul Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X