കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുർമീത് സിങിന് ലൈംഗീക ശേഷിയില്ല; അപ്പോൾ കുട്ടികൾ? കോടതിയും പകച്ച് പോയി

  • By Akshay
Google Oneindia Malayalam News

Recommended Video

cmsvideo
ഗുര്‍മീത് സിങ്ങിന് ലൈംഗിക ശേഷിയില്ലെന്ന് കോടതിയില്‍! | Oneindia Malayalam

ദില്ലി: ഗുർമീത് റാം റങീം സിങിന് ലൈംഗീക ശേഷിയിലിലെന്ന് കോടതിയിൽ വാദിച്ചതായി റിപ്പോർട്ട്. 1990 മുതൽ തനിക്ക് ലാംഗീക ശേഷി ഇല്ലെന്നാണ് അദ്ദേഹം വാദിച്ചത്. ഗുർമീത് സിങിന് എതിരായ ബലാത്സംഗ കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 1999ലാണ്. അതുകൊണ്ട് തന്നെ ഈ കേസ് നിലനിൽക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ ഗുർമീതിന് രണ്ട് പെൺകുട്ടികൾ ഉണ്ടെന്ന കാര്യം പറഞ്ഞ് സിബിഐ കോടതി ഇത് തള്ളി കളയുകയായിരുന്നു.

അതേസമയം ഗുർമീതിന്റെ വാദം തള്ളി കളയാനുള്ള തെളിവുകളൊന്നും പ്രോസിക്യൂഷൻരെ കൈവശം ഉണ്ടായിരുന്നില്ല. ഈ ഒരു കാരണം കൊണ്ട് തന്നെ ഗുർമീത് കോടതിയിൽ നിന്ന് രക്ഷപ്പെടുമായിരുന്നു. ഗുര്‍മിതിന്റെ ലൈംഗീക ശേഷി പരിശോധന നടത്തിയിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

സാക്ഷികളിൽ ഒരാളുടെ മൊഴി

സാക്ഷികളിൽ ഒരാളുടെ മൊഴി

എന്നാൽ പീഡനം നടക്കുന്നകാലകത്ത് ഗുർമീതിന്റെ മക്കൾ ആശ്രമത്തിലുണ്ടായിരുന്നു. സാക്ഷികളിൽ ഒരാളുടെ ഈ മൊഴിയാണ് ഗുർമീതിന്റെ വാദം തള്ളി ഇടയായത് ഇടയായത്.

ശബ്ദിക്കുന്ന തെളിവ്

ശബ്ദിക്കുന്ന തെളിവ്

ഗുര്‍മിതിന്റെ ലൈംഗിക ശേഷിയുടെ ശബ്ദിക്കുന്ന തെളിവുകളാണ് അവരെന്നും അല്ലെങ്കില്‍ മക്കള്‍ തനിക്കുണ്ടായതല്ലെന്ന് ഗുര്‍മീതിന് പറയേണ്ടിവരുമെന്നും കോടതി ചൂണ്ടികാട്ടി.

പ്രതി ഒരു വന്യമൃഗം

പ്രതി ഒരു വന്യമൃഗം

ബലാത്സംഗ കേസിൽ 20 വർഷത്തെ തടവാണ് ഗുർമീതിന് കോടതി വിധിച്ചത്. പ്രതി ഒരു വന്യ മൃഗമാണെന്നും ദയ അർഹിക്കുന്നില്ലെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു.

അക്രമം അഴിച്ചുവിടാൻ അനുയായികൾ

അക്രമം അഴിച്ചുവിടാൻ അനുയായികൾ

അതേസമയം ബലാല്‍സംഗ കേസില്‍ തനിക്കെതിരെ കടുത്ത ശിക്ഷ ഉണ്ടായാല്‍ അക്രമം അഴിച്ചുവിട്ട് രക്ഷപ്പെടാന്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് പദ്ധതിയിട്ടിരുന്നതായി പോലീസ്. ഇതിനായി പ്രത്യോക രഹസ്യ കോഡുകളുമായി ചുറ്റിനും അനുയായികളെ സജ്ജീകരിച്ചിരുന്നുവെന്നും റിപിപോർട്ടുകൾ പുറത്ത് വരുന്നു.

കയ്യിലുണ്ടായിരുന്ന ചുവന്ന ബാഗ്

കയ്യിലുണ്ടായിരുന്ന ചുവന്ന ബാഗ്

ജയിലിലേക്ക് കൊണ്ടുപോകാനായി തയ്യാറിക്കിയിരുന്ന പൊലീസ് വാഹനത്തില്‍ ഇരുന്ന് 'ചുവന്ന ബാഗ്' കോഡ് ആക്കിയാണ് അണികളെ ഇളക്കിവിട്ടത്. വിധി എതിരാണെന്നും തന്നെ സ്വതന്ത്രനാക്കാനും സജ്ജരായി നില്‍ക്കുന്ന സ്വന്തം 'സൈന്യ'ത്തെ അറിയിച്ചത് കയ്യിലുണ്ടായിരുന്ന ചുവന്ന ബാഗ് ഉപയോഗിച്ചായിരുന്നു.

കോടതി പരിസരത്ത് നൂറോളം അനുയായികൾ

കോടതി പരിസരത്ത് നൂറോളം അനുയായികൾ

കുറ്റക്കാരനാണെന്ന് വിധിച്ചത് വെള്ളിയാഴ്ചയാണെങ്കിലും ശിക്ഷവിധിച്ചത് രോഹ്താഗ് ജയിലിലേക്ക് മാറ്റിയ ശേഷം തിങ്കളാഴ്ചയായിരുന്നു. വെള്ളിയാഴ്ച ശിക്ഷാവിധി കേള്‍ക്കാന്‍ പഞ്ച്കുല കോടതി പരിസരത്ത് 100 കാറുകളുടെ അകമ്പടിയോടെ എത്തിയ ദേരാ സച്ചാ സൗദാ തലവന്‍ തന്റെ ഗുണ്ടാ സംഘത്തെ ഒരുക്കി നിര്‍ത്തിയിരുന്നു.

മക്കളും കൂട്ടിന്

മക്കളും കൂട്ടിന്

വാഹനത്തിലേക്ക് കയറാന്‍ ഗുര്‍മീതും ഹണിപ്രീതും കൂടുതല്‍ സമയമെടുത്തത് അക്രമം പടരാന്‍ സമയം നല്‍കാന്‍ ഉദ്ദേശിച്ചായിരുന്നെന്നും പോലീസ് പറയുന്നു. പോലീസ് വാഹനത്തില്‍ നിന്ന് ഹെലിപാഡിലേക്ക് ഗുര്‍മീതിനെയെത്തിക്കാന്‍ വളരെ ബദ്ധപ്പെടേണ്ടി വന്നുവെന്നും പോലീസ് പറയുന്നു.

English summary
To shield himself from rape charges, Gurmeet Ram Rahim Singh had claimed he was "impotent since 1990". The charges in two rape cases pertained to August and September 1999. In the CBI court, Singh took a defence during trial that he was incapable of performing sexual intercourse since 1990 and therefore, there was no question of raping the two Sadhvis in 1999.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X