ഹണിപ്രീത് നേപ്പാളിലില്ല: പപ്പയുടെ എയ്ഞ്ചല്‍ പോയതെങ്ങോട്ട്! എല്ലാത്തിനും പിന്നില്‍ ഗുര്‍മീത്!
നേപ്പാള്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് വെള്ളിയാഴ്ച ഇക്കാര്യം ഇന്ത്യയെ അറിയിച്ചത്.
ദില്ലി: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്‍റെ ദത്തുപുത്രി ഹണിപ്രീത് സിംഗ് ഇന്‍സാന്‍ നേപ്പാളില്‍ ഇല്ലെന്ന് വെളിപ്പെടുത്തല്‍. നേപ്പാള്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് വെള്ളിയാഴ്ച ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചത്. നേപ്പാള്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹണിപ്രീത് നേപ്പാളിലുണ്ടോയെന്ന് പരിശോധിച്ചുവെന്നും അവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നുമാണ് നേപ്പാള്‍ സിബിഐ വ്യക്തമാക്കിയത്.
ആഗസ്റ്റ് 25ന് ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ തന്നെ ഹണിപ്രീത് അപ്രത്യക്ഷയായിരുന്നു. രണ്ട് അനുയായികളെ പീഡിപ്പിച്ച കേസിലാണ് ഗുര്‍മീത് കുറ്റക്കാരനാണെന്ന് പ്രത്യേക സിബഐ കോടതി വിധിച്ചത്. ഗുര്‍മീത് കുറ്റക്കാരനെന്ന് വിധിച്ചതോടെ പഞ്ച്കുളയില്‍ ഉടലെടുത്ത അക്രമസംഭവങ്ങളിലെ ഹണിപ്രീതിന്‍റെ പങ്ക് തിരിച്ചറിഞ്ഞ പോലീസ് ഹണിപ്രീതിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നേപ്പാള്‍ അതിര്‍ത്തിയിലേയ്ക്ക് കടന്നിരിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിക്കുകയും ചെയ്തിരുന്നു.

ആ വിവരങ്ങള്‍ തെറ്റായിരുന്നു
ചിലര്‍ ഹണിപ്രീതിനെ നേപ്പാളിന്‍റെ പശ്ചിമ ദിക്കിലുള്ള ബിരാട്നഗറിലും മറ്റ് ചിലര്‍ കാഠ്മണ്ഡുവിലും കണ്ടുവെന്നായിരുന്നു പറഞ്ഞത് എന്നാല്‍ ഇത്തരത്തില്‍ പ്രചരിച്ച വിവരങ്ങളെല്ലാം തെറ്റായിരുന്നുവെന്നാണ് നേപ്പാള്‍ ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നത്.

പട്രോളിംഗ് ശക്തം
ഹണിപ്രീത് ഇന്‍സാന്‍ നേപ്പാളിലേയ്ക്ക് കടന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ ഇന്തോ- നേപ്പാള്‍ അതിര്‍ത്തിയില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. മഹരാജ്ഗഞ്ച്, ഇതിന് സമീപത്തുള്ള ജില്ലകളും ത കേന്ദ്രീകരിച്ചാണ് പോലീസ് പട്രോളിംഗ് നടത്തിവന്നിരുന്നത്. ദേരാ സച്ചാ സഹായി പ്രദീപ് ഗോയല്‍ എന്ന വിക്കി അറസ്റ്റിലായതോടെ ഹണിപ്രീത് നേപ്പാളിലേയ്ക്ക് കടന്നുവെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.

പോലീസ് കേസ്
ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്‍റെ വളര്‍ത്തുമകള്‍ക്കെതിരെ പോലീസ് കേസെടുത്തു. പീഡനക്കേസില്‍ ഗുര്‍മീത് സിംഗ് കുറ്റക്കാരെന്ന് സിബിഐ കോടതി വിധിച്ചതിന് പിന്നാലെ പഞ്ച്കുളയില്‍ അരങ്ങേറിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസെടുത്തിട്ടുള്ളത്. ടൈംസ് നൗവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യു ന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 വകുപ്പ് പ്രകാരമാണ് ഹണിപ്രീതിനെതിരെ കേസെടുത്തിട്ടുള്ളത്.

പിടികിട്ടാപ്പുള്ളികള്‍
ഹരിയാണയിലെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഗുര്‍മീത് സിംഗിന്‍റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്‍. ഹരിയാണയിലെ 42 പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലാണ് പോലീസ് അന്വേഷിക്കുന്ന ഹണിപ്രീതിന്‍റെയും ദേരാ സച്ചാ വക്താവ് ആദിത്യ ഇന്‍സാന്‍റെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബലാത്സംഗക്കേസില്‍ ഗുര്‍മീത് സിംഗ് കുറ്റക്കാരനാണെന്ന കോടതി വിധിയെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്നാണ് പോലീസ് പട്ടിക പുറത്തിറക്കിയിട്ടുള്ളത്.

അക്രമസംഭവങ്ങളില്‍ പങ്ക്
ആഗസ്റ്റ് 25ന് ദേരാ സച്ചാ തലവന്‍ റാം റഹീം സിംഗ് ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയതിന് പിന്നാലെ ഹരിയാണയിലും പഞ്ചാബിലുമായുണ്ടായ അക്രമസംഭവങ്ങളില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. അനുയായികളായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് ഗുര്‍മീതിനെതിരെ ചുമത്തിയ കുറ്റം. രണ്ട് കേസുകളിലുമായി 20 വര്‍ഷത്തെ തടവാണ് ഗുര്‍മീത് അനുഭവിക്കേണ്ടത്.

അന്നുമുതല്‍ കാണാനില്ല
ആഗസ്റ്റ് 25ന് ബലാത്സംഗക്കേസില്‍ ഗുര്‍മീത് സിംഗ് കുറ്റക്കാരനെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ പഞ്ച്കുളയില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ ഹണിപ്രീതും റോഹ്ത്തഗ് ജയില്‍ വരെ ഗുര്‍മീതിനെ അനുഗമിച്ചിരുന്നു. എന്നാല്‍ ഇതിനിടെ സിംഗിനെ രക്ഷപ്പെടാന്‍ സഹായിക്കുന്നതിന് വേണ്ടി ഹണിപ്രീത് ഗൂഡാലോചന നടത്തിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് കാണാതായ ഹണിപ്രീതിനെ കണ്ടെത്തുന്നതിന് വേണ്ടിയാണ് പോലീസ് നേപ്പാള്‍ അതിര്‍ത്തിയില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചത്. ബുര്‍ഖ ധരിക്കുകയോ മുഖം മറച്ച് നടക്കുകയോ ചെയ്യുന്ന സ്തീകളെ കണ്ടാല്‍ നിരീക്ഷിക്കാനും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹണിപ്രീത് മുങ്ങി !
ആഗസ്റ്റ് 25ന് ബലാത്സംഗക്കേസില്‍ ഗുര്‍മീത് സിംഗ് കുറ്റക്കാരനെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ പഞ്ച്കുളയില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ ഹണിപ്രീതും റോഹ്ത്തഗ് ജയില്‍ വരെ ഗുര്‍മീതിനെ അനുഗമിച്ചിരുന്നു. എന്നാല്‍ ഇതിനിടെ സിംഗിനെ രക്ഷപ്പെടാന്‍ സഹായിക്കുന്നതിന് വേണ്ടി ഹണിപ്രീത് ഗൂഡാലോചന നടത്തിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് കാണാതായ ഹണിപ്രീതിനെ കണ്ടെത്തുന്നതിന് വേണ്ടിയാണ് പോലീസ് നേപ്പാള്‍ അതിര്‍ത്തിയില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചത്. ബുര്‍ഖ ധരിക്കുകയോ മുഖം മറച്ച് നടക്കുകയോ ചെയ്യുന്ന സ്തീകളെ കണ്ടാല്‍ നിരീക്ഷിക്കാനും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ അറസ്റ്റ്
ഗുര്‍മീത് സിംഗ് കുറ്റക്കാരനാണെന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പഞ്ച്കുളയിലുണ്ടായ അക്രമസംഭവങ്ങളില്‍ കുറ്റക്കാരായവരാണ് പോലീസ് പുറത്തിറക്കിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ളത്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കിവെക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള നീക്കമാണ് പോലീസ് ഇപ്പോള്‍ നടത്തിവരുന്നത്.

അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം
ഹണിപ്രീത് ഇന്‍സാന്‍ നേപ്പാളിലുണ്ടെന്ന് കണ്ടെത്തിയതോടെ ബീഹാര്‍ പോലീസ് ഏഴ് അതിര്‍ത്തി ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, സുപൗള്‍, മധുബാനി, സിതാമര്‍ഹി, അരാരിയ, കിഷന്‍ഗഞ്ച് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിയിട്ടുള്ളത്. നേപ്പാള്‍ അതിര്‍ത്തി വഴി കടന്നുപോകുന്ന ബസുകള്‍, സ്വകാര്യ വാഹനങ്ങള്‍, ക്യാബുകള്‍ എന്നിങ്ങനെയുള്ള എല്ലാത്തരം വാഹനങ്ങളും പരിശോധനയ്ക്ക് ശേഷം മാത്രമാണ് ചെക്ക്പോസ്റ്റ് കടക്കാന്‍ അനുവദിക്കുന്നത്.












Click it and Unblock the Notifications