• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗുര്‍മീത് ജയിലിലായത് ഹിന്ദു ആയതുകൊണ്ടെന്ന്!! ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുമെന്ന് അനുയായികള്‍

 • By Anoopa
cmsvideo
  ആള്‍ദൈവം ജയിലിലായത് ഹിന്ദു ആയതുകൊണ്ട് ! അനുയായികള്‍ ഇസ്ലാമിലേക്ക് | Oneindia Malayalam

  ചണ്ഡീഡഢ്: ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങ് അഴിക്കുള്ളിലായതിന് പുതിയ ന്യായീകരണവുമായി ഗുര്‍മീത് അനുയായികള്‍. ഗുര്‍മീതിന്റെ ഭാഗം ന്യായീകരിക്കാനും ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനും ഇത്തവണ ഇവര്‍ മതത്തെയാണ് കൂട്ടു പിടിച്ചിരിക്കുന്നത്.

  തങ്ങളുടെ നേതാവിനെ ജയിലില്‍ അടച്ചത് അദ്ദേഹം ഒരു ഹിന്ദു ആയതു കൊണ്ടാണെന്നാണ് ഇവരുടെ വിചിത്രമായ വാദം. ഇസ്ലാം ആയിരുന്നെങ്കില്‍ ഗുര്‍മീതിന് ഈ ഗതി വരില്ലായിരുന്നുവെന്നും അനുയായികള്‍ പറയുന്നു. തീര്‍ന്നില്ല, ദേരാ സച്ചായിലെ ഗുര്‍മീത് അനുയായികള്‍ എല്ലാവരും ഇസ്ലാമിലേക്ക് കൂട്ട മതപരിവര്‍ത്തനം നടത്തുമെന്നും ഇവര്‍ പറയുന്നുണ്ട്.

  തങ്ങള്‍ കരുക്കള്‍

  തങ്ങള്‍ കരുക്കള്‍

  ഹിന്ദു സ്ഥാപനങ്ങളെ ലക്ഷ്യം വെയ്ക്കുക വളരെ എളുപ്പമാണെന്നും തങ്ങള്‍ കരുക്കളാക്കപ്പെടുകയായിരുന്നുവെന്നും സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്തുള്ള ഗുര്‍മീത് അനുയായികള്‍ പറയുന്നു. ദേരാ സച്ചാ വക്താവ് സന്ദീപ് മിശ്ര ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

   ഷൂട്ട് ചെയ്തത് സിര്‍സയില്‍

  ഷൂട്ട് ചെയ്തത് സിര്‍സയില്‍

  സിര്‍സയില്‍ തന്നെയാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

  ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്‌ലിമീനുമായി (എഐഎംഐഎം) ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി വരികയാണെന്നും എഐഎംഐഎം പ്രസിഡന്റ് അസദുദീന്‍ ഒവൈസിയുമായിമായും സാഹി ഇമാം സയീദ് അഹമ്മദ് ബുഖാരിയുമായും ഇക്കാര്യം സംസാരിച്ചുവെന്നും സന്ദീപ് മിശ്ര വീഡിയോയില്‍ പറയുന്നു.

  ഹിന്ദുവായിരിക്കുന്നത് പാപമോ..?

  ഹിന്ദുവായിരിക്കുന്നത് പാപമോ..?

  നിങ്ങള്‍ ഹിന്ദുസ്ഥാനെ സ്‌നേഹിക്കുന്നുവെങ്കില്‍ ഇത് നിങ്ങളുടെ കണ്ണു നനയിക്കും. ഹിന്ദുവായിരിക്കുക എന്നത് നമ്മുടെ രാജ്യത്ത് വലിയൊരു പാപമാണ്. വിശ്വാസം അപകടരമായ അവസ്ഥയിലെത്തുമ്പോള്‍ പരിവര്‍ത്തനം ചെയ്താല്‍ എന്താണ് കുഴപ്പം. ഇതേ മനസ്സുള്ള ആളുകള്‍ തന്റെ കൂടെയുണ്ടെന്നും സന്ദീപ് മിശ്ര പറയുന്നു.

  1 ലക്ഷം ആളുകള്‍ സമ്മതമറിയിച്ചാല്‍ പരിവര്‍ത്തനം

  1 ലക്ഷം ആളുകള്‍ സമ്മതമറിയിച്ചാല്‍ പരിവര്‍ത്തനം

  മുഖം മറച്ചുവെച്ച മറ്റൊരാളും സന്ദീപ് മിശ്രക്കൊപ്പം വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ആരും ഇസ്ലാമിനു നേരെ കൈ വെയ്ക്കാന്‍ ധൈര്യപ്പെടില്ലെന്ന് ഇയാള്‍ പറയുന്നു. തങ്ങള്‍ വെറും കയ്യോടെയാണ് നില്‍ക്കുന്നതെങ്കിലും തങ്ങളുടെ നേരെ വെടിയുണ്ടകള്‍ പാഞ്ഞെത്തും. തങ്ങളുടെ നേതാവ് മുസ്ലീം നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണെന്നും 1 ലക്ഷം ആളുകള്‍ സമ്മതിച്ചാല്‍ പരിവര്‍ത്തനം നടത്തുമെന്നും ഇയാള്‍ പറയുന്നു.

   ഇന്ത്യയില്‍ തന്നെ

  ഇന്ത്യയില്‍ തന്നെ

  മതപരിവര്‍ത്തനം നടത്തിക്കഴിഞ്ഞാല്‍ ഇന്ത്യയില്‍ തന്നെ തുടര്‍ന്നും ജീവിക്കുമെന്നും മുഖം മറച്ചു വെച്ചയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഹിന്ദുവായതിന്റെ വിലയാണ് റാം റഹീം സിങ്ങിന് നല്‍കേണ്ടി വന്നതെന്നും ഇയാള്‍ പറയുന്നു.

  പിന്നിലാര്

  പിന്നിലാര്

  മതപരിവര്‍ത്തന ആശയത്തിനു പിന്നില്‍ സന്ദീപ് മിശ്രയല്ലെന്നും അത് അഴിക്കുള്ളിലുള്ള ഗുര്‍മീത് സിങ്ങ് തന്നെയാണെന്നും ചിലര്‍ വിലയിരുത്തുന്നു. മത, ജാതിക്കാര്‍ഡുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് നന്നായി അറിയുന്ന ആളാണ് റാം റഹീം സിങ്ങ് എന്നും പോലീസിലും ഉദ്യോഗസ്ഥ വൃന്ദത്തിലും ഇയാള്‍ത്ത് സുഹൃത്തുക്കളുണ്ടെന്നും ഇവര്‍ പറയുന്നു.

  English summary
  Gurmeet Ram Rahim's aides threaten mass conversion to Islam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more