Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹണിപ്രീത് ഇന്‍സാന്‍ കത്രീന കൈഫിന് പഠിക്കുന്നു: 24 മണിക്കൂറും ജിമ്മില്‍! എല്ലാ സൈസ് സീറോയ്ക്കുവേണ്ടി

ഹണിപ്രീതിന്‍റെ ആരാധനാപാത്രം ബോളിവുഡ് താരം കത്രീന കൈഫാണെന്നും താരത്തെപ്പോലെ സീറോ സൈസിലെത്താനുള്ള ശ്രമത്തിലാണ് ഹണിപ്രീതെന്നുമാണ് ജിം ട്രെയിനറുടെ വെളിപ്പെടുത്തല്‍

ചണ്ഡീഗഡ്: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്‍റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ജിം ട്രെയിനര്‍. ഹണിപ്രീതിന്‍റെ ആരാധനാപാത്രം മോഡലും സിനിമാതാരവുമായ കത്രീന കൈഫാണെന്നും താരത്തെപ്പോലെ സീറോ സൈസിലെത്താനുള്ള ശ്രമത്തിലാണ് ഹണിപ്രീതെന്നുമാണ് ജിം ട്രെയിനറുടെ വെളിപ്പെടുത്തല്‍. ഇന്ത്യാ ടുഡേയ്ക്ക് ഹണിപ്രീതിന്‍റെ ജിം ട്രെയിനര്‍ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗ് ഒരിക്കല്‍പ്പോലും തന്‍റെ ഏഞ്ചല്‍ ബോളിവുഡ് താരം കത്രീന കൈഫിനെപ്പോലെയാവുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും അവര്‍ ജിം ട്രെയിനര്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രത്യേകം ജിം!

പ്രത്യേകം ജിം!


വിവാദ ആള്‍ദൈവം ഗുര്‍മീത് സിംഗിന്‍റെ വളര്‍ത്തുമകള്‍ക്ക് വേണ്ടി മാത്രം പ്രത്യേകം ജിം തയ്യാറാക്കിയിട്ടുണ്ടെന്നും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ പരിശീലകരാണ് ജിമ്മിലുള്ളതെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് മണിക്കൂറിലധികം ജിമ്മില്‍ ചെലവഴിക്കുന്ന ഹണിപ്രീത് ഡയറ്റ് പ്ലാനിലാണ് ജീവിക്കുന്നതെന്നും ട്രെയിനര്‍ ചൂണ്ടിക്കാണിക്കുന്നു.

 ജയിലില്‍ പാര്‍ക്കാന്‍ മോഹം

ജയിലില്‍ പാര്‍ക്കാന്‍ മോഹം

ദത്തുപുത്രിയായ ഹണിപ്രീതിനോട് അടുപ്പക്കൂടുതലുള്ള ഗുര്‍മീത് സിംഗ് റോത്തഗ് ജയിലിലായിരിക്കെ മകളെ തനിക്കൊപ്പം പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതരെയും സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. ജയിലില്‍ സിംഗിനൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ഹണി പ്രീതും ആവശ്യമുന്നയിച്ചിരുന്നു. ഹണിപ്രീതിനെ കൂടെ താമസിപ്പിക്കാന്‍ കോടതിയുടെ അനുമതിയുണ്ടെന്ന് പറഞ്ഞ് ജയില്‍ അധികൃതരെ തെറ്റിദ്ധരിപ്പിക്കാനും ഗുര്‍മീത് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളെ പുരുഷന്‍മാരുടെ ജയിലില്‍ സഹായിയായി അനുവദിക്കാന്‍ പറ്റില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലുക്ക് ഔട്ട് നോട്ടീസ്

ലുക്ക് ഔട്ട് നോട്ടീസ്

ഗുര്‍മീത് സിംഗ് അറസ്റ്റിലായതിനെ തുടര്‍ന്ന് ദേരാ സച്ചാ സൗദയുടെ തലപ്പത്തേയ്ക്ക് ഹണിപ്രീത് എത്തുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഹണിപ്രീതിനെതിരെയുള്ള കുറ്റം. തുടര്‍ന്നാണ് പോലീസ് ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേ സമയം അറസ്റ്റിനെ പ്രതിരോധിക്കാന്‍ ഹണി പ്രീത് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നൃത്തവും പരിശീലനവും

നൃത്തവും പരിശീലനവും

ഗുര്‍മീത് റാം റഹീം സിംഗിന്‍റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാന്‍റെ ആരാധനാ പാത്രം ബോളിവുഡ് കാരം കത്രീന കൈഫാണെന്നും താരത്തെപ്പോലെ സീറോ സൈസാവാനുള്ള ശ്രമത്തിലാണ് ഹണിപ്രീതെന്നും അതിനായി മണിക്കൂറുകള്‍ നീണ്ട പരിശീലനവും നൃത്താഭ്യാസവും നടത്തുന്നുണ്ടെന്നുമാണ് ജിം ട്രെയിനറുടെ വെളിപ്പെടുത്തല്‍. കത്രീനയുടെ ധൂം 3യിലെ പാട്ടിനൊത്താണ് ഹണിപ്രീത് ചുവടുവെയ്ക്കുന്നതെന്നും ട്രെയിനര്‍ വെളിപ്പെടുത്തുന്നു.

 ഹണിപ്രീതിന് വധഭീഷണി

ഹണിപ്രീതിന് വധഭീഷണി

ബലാത്സംഗ കേസിൽ ജയിലിലായ ദേരാ സച്ഛ സൗദാ തലവൻ ഗുർമീത് റാം റഹീമിന്റെ വളർത്തു മകൾ ഹണിപ്രീത് ഇൻസാന് വധഭീഷണിയുണ്ടെന്ന് ഐബിയുടെ റിപ്പോർട്ട്. പോലീസ് കസ്റ്റഡിയിലുള്ള ഗുർമീതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് ഹണിപ്രീതിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനിടെ ഹണിപ്രീത് ഇന്‍സാന്‍ നേപ്പാള്‍ അതിര്‍ത്തി കടന്നുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 അച്ഛനും മകളും തന്നെയോ

അച്ഛനും മകളും തന്നെയോ

പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീത് ഇന്‍സാന്റെ ശരിയായ പേര്. ഗുര്‍മീത് മകളായി ദത്തെടുത്തതിന് ശേഷം ആണ് ഹണിപ്രീത് ഇന്‍സാന്‍ എന്ന പേര് സ്വീകരിച്ചത്. ഗുര്‍മീതും ദത്തുപുത്രി ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നാണ് ഹണിപ്രീതിന്‍റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത ആരോപിക്കുന്നത്. ഇന്ത്യടുഡേ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഹണിപ്രീതിനെ ഗുര്‍മീത് ദത്തെടുത്തതിന് ശേഷം ആയിരുന്നു ഈ സംഭവങ്ങള്‍ എല്ലാം നടന്നത്. തുടര്‍ന്ന് 2012 ല്‍ വിശ്വാസ് ഗുപ്ത ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചും, ഗുര്‍മീത് തന്റെ ഭാര്യയെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ് എന്ന് ആരോപിച്ചും ഹൈക്കോടതിയെ സമീപിച്ചു.

മകള്‍ക്കൊപ്പം തങ്ങാന്‍ ആവശ്യം

മകള്‍ക്കൊപ്പം തങ്ങാന്‍ ആവശ്യം

പഞ്ച്കുളയിലെ കോടതിയില്‍ നിന്ന് റോഹ്തക്കിലെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുര്‍മീതിനൊപ്പം ഗസ്റ്റ് ഹൗസില്‍ തങ്ങണം എന്ന് ഹണിപ്രീത് വാശിപിടിച്ചിരുന്നായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് പേരും ഒരു ഗസ്റ്റ് ഹൗസില്‍ രണ്ട് മണിക്കൂറോളം രഹസ്യമായി ചെലവഴിച്ചതായും ആക്ഷേപം ഉണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജയിലില്‍ മകള്‍ക്കൊപ്പം തങ്ങാന്‍ അനുവദിക്കണമെന്നവശ്യപ്പെട്ട് സിംഗ് ജയില്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയിലും മിന്നുന്ന താരം

സോഷ്യല്‍ മീഡിയയിലും മിന്നുന്ന താരം

സോഷ്യല്‍ മീഡിയയിലെ താരമാണ് ഹണിപ്രീത് സിങ്. പപ്പയുടെ സ്വന്തം ഏഞ്ചല്‍ എന്നാണ് ഫേസ്ബുക്കില്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ അഞ്ചലക്ഷത്തിലധികം ലൈക്കുകളുണ്ട് ഹണിപ്രീതിന്റെ പേജിന്. ട്വിറ്ററില്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ ഹണിപ്രീതിനെ പിന്തുടരുന്നുണ്ട്.

 എയ്‍ഞ്ചല്‍ തലപ്പത്തേയ്ക്ക്!!

എയ്‍ഞ്ചല്‍ തലപ്പത്തേയ്ക്ക്!!

30കാരിയായ ഹണിപ്രീത് ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്‍റെ വളര്‍ത്തുമകളാണ്. 15 വര്‍ഷം പഴക്കമുള്ള ബലാത്സംഗക്കേസിലെ വിധി പ്രസ്താവിക്കെ ഹണി പ്രീത് ഗുര്‍മീതിനൊപ്പം പ്രത്യേക സിബിഐ കോടതിയില്‍ എത്തിയിരുന്നു. റോത്തക്കില്‍ നിന്ന് പഞ്ച്കുളയിലേയ്ക്ക് ഗുര്‍മീതിനൊപ്പം പ്രത്യേക ഹെലികോപ്റ്ററിലാണ് ഹണിപ്രീത് സ‍ഞ്ചരിച്ചത്. ഹണിപ്രീതിനെ തന്‍റെ പിന്‍ഗാമിയാക്കാന്‍ ആഗ്രഹിച്ച ഗുര്‍മീത് അനുയായികളുടെ യോഗത്തില്‍ ഒരിക്കല്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നുവെന്നും വിവരമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+