കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യം കാവല്‍ നില്‍ക്കുമ്പോഴും അക്രമം; ഗുര്‍മീത് അനുയായികൾ വാഹനങ്ങള്‍ കത്തിച്ചു

സൈന്യം സിര്‍സേയില്‍ കാവല്‍ നില്‍ക്കുമ്പോഴും അക്രമത്തിന് ഗുര്‍മീതിന്റെ ഗുണ്ടാപ്പട തെരുവിലിറങ്ങുന്നത്

  • By Ankitha
Google Oneindia Malayalam News

ചണ്ഡിഗ‍ഡ്: മാനഭംഗക്കേസില്‍ ഗുര്‍മീത് റാം റഹീം സിങ്ങിനു പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചതിനു പിന്നാലെ ദേര സച്ചാ സൗദ ആസ്ഥാനമായ സിര്‍സയില്‍ സംഘര്‍ഷം . ഫൂര്‍ക്കയില്‍ രണ്ടു കാറുകള്‍ക്ക് ഗുര്‍മീത് അനുയായികള്‍ തീയിട്ടു. സൈന്യം സിര്‍സയില്‍ കാവല്‍ നില്‍ക്കുമ്പോഴും അക്രമത്തിന് ഗുര്‍മീതിന്റെ ഗുണ്ടാപ്പട തെരുവിലിറങ്ങുന്നത്. ഗുര്‍മീത് റാം റഹിമിന്റെ ആശ്രമവും പരിസരവും സൈനിക വലയത്തിനുള്ളിലാണ്. 10 വര്‍ഷം കഠിന തടവിന് ശിക്ഷ വിധിച്ചതോടെ ഗുര്‍മീത് അനുയായികള്‍ കൂടുതല്‍ അക്രമാസക്തരാകുമെന്ന് സൂചനയുള്ളതിനാല്‍ നഗരങ്ങള്‍ കനത്ത ജാഗ്രതയിലാണ്.

വിധി അംഗീകരിക്കില്ലെന്ന് ഗുർമീത്; മുറിയിൽ നിന്ന് തൂക്കിയെടുത്ത് പോലീസ്, ഇനി പത്തു വർഷം വിധി അംഗീകരിക്കില്ലെന്ന് ഗുർമീത്; മുറിയിൽ നിന്ന് തൂക്കിയെടുത്ത് പോലീസ്, ഇനി പത്തു വർഷം

സ്ഥിതി വിലയിരുത്താന്‍ ഹരിയാന മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. കോടതി വിധിക്കു മുന്നോടിയായി ദില്ലിയിലെ 11 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വിവിധ മേഖലകളില്‍ ഞായര്‍ രാത്രി ഡല്‍ഹി പോലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തിയിരുന്നു. അതിനിടെ, സുനൈറ ജയിലില്‍ കഴിയുന്ന റാം റഹിമിനെ കാണണമെന്ന് ആവശ്യപ്പെട്ടെത്തിയ സ്ത്രീയെ സുനൈറ ഔട്ടര്‍ ബൈപ്പാസില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

hariyana

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരുന്നത്. ആയിരത്തിലധികം സൈനികരെ വിവിധ ഇടങ്ങളിലായി വിന്യസിച്ചിട്ടുള്ളത്. കഴിഞ്ഞദിവസത്തെ ആക്രമണങ്ങളില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു.

English summary
Self-styled godman Gurmeet Ram Rahim Singh was on Monday sentenced to 10 years in jail in a rape case. The court slapped a fine of Rs 65,000 on the Dera Sacha Sauda chief.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X