ആണുങ്ങളെ വരിയുടക്കും, സ്ത്രീകൾക്ക് കുട്ടികളെ സമ്മാനിക്കും... ഗുർമീത് റാം റഹീമിനെ കുറിച്ച് പ്രചാരണം
ചണ്ഡീഗഢ്: ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ശിക്ഷാവിധിയെ തുടര്‍ന്ന് കലാപം നടത്തിയ ജനക്കൂട്ടത്തില്‍ പലര്‍ക്കും ആയുധ പരിശീലനം ലഭിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്.
എന്നാല്‍ സ്ത്രീകളോട് ചേര്‍ത്തുന്ന ശൃംഗാരകഥകള്‍ക്ക് തന്നെയാണ് ഇപ്പോഴും പ്രചാരം കൂടുതല്‍. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് മാത്രമല്ല, പുരുഷന്‍മാരേയും ഗുര്‍മീത് വെറുതേ വിട്ടിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
ദേര സച്ച സൗദ ആസ്ഥാനത്ത് നടന്നിരുന്ന സംഭവങ്ങളെ കുറിച്ച് പ്രചരിക്കുന്ന ഞെട്ടിപ്പിക്കുന്ന തന്നെയാണ്.

ദേര സച്ച സൗദ
ദേര സച സൗദയുടെ ആസ്ഥാനം ഏതാണ് 1,300 ഏക്കറോളം വിസ്തൃതിയുള്ള സ്ഥലമാണ്. അവിടെ ആശ്രമവും ആഡംബര വീടുകളും ആശുപത്രിയും സ്‌കൂളും എല്ലാം ഉണ്ട്.

അനുയായികള്‍
നാല് കോടിയോളം അനുയായികള്‍ ഗുര്‍മീത് റാം റഹീം സിങിന് ഉണ്ട് എന്ന് ആണ് പറയപ്പെടുന്നത്. കേരളത്തിലെ ജനസംഖ്യയേക്കാള്‍ അധികം.

പുരുഷന്‍മാരെ ചെയ്തത്
ആശ്രമത്തിലെ അന്തേവാസികളും അനുയായികളും ആയ നാനൂറോളം പേരെ ഗുര്‍മീത് നിര്‍ബന്ധിത വന്ധ്യം കരണത്തിന് വിധേയരാക്കി എന്ന് ആരോപണം ഉണ്ട്. എന്നാല്‍ താന്‍ ആരേയും അതിന് നിര്‍ബന്ധിച്ചിട്ടില്ല എന്നായിരുന്നു വിശദീകരണം.

ദൈവത്തിനോട് അടുക്കാന്‍
ദൈവത്തോട് കൂടുതല്‍ അടുക്കാന്‍ സാധിക്കും എന്ന് പറഞ്ഞാണ് പുരുഷന്‍മാരെ വന്ധ്യംകരണത്തിന് വിധേയരാക്കിയിരുന്നത് എന്ന് ആരോപണം ഉണ്ട്. എന്നാല്‍ ദൈവതുല്യനായ റാം റഹീം അങ്ങനെയൊന്ന് ചെയ്തിട്ടില്ല.

അവരുടെ ഭാര്യമാര്‍?
വന്ധ്യംകരണത്തിന് വിധേയരയാ പുരുഷന്‍മാരുടെ ഭാര്യമാരും ആശ്രമത്തില്‍ ഉണ്ടായിരുന്നു എന്നും ആരോപണങ്ങളുണ്ട്. അവരില്‍ ഗുര്‍മീതിന് കുട്ടികള്‍ ജനിച്ചിരുന്നു എന്നും ചിലര്‍ ആരോപണം ഉയര്‍ത്തുന്നുണ്ട്.

ശരീരം സമര്‍പ്പിക്കാന്‍ സ്ത്രീകള്‍
ദൈവത്തെ പോലെ കരുതിയിരുന്ന ഗുര്‍മീതിന് ശരീരം സമര്‍പ്പിക്കാന്‍ ആരാധകരായ സ്ത്രീകള്‍ക്ക് സമ്മതമായിരുന്നു എന്നും ആരോപണം ഉണ്ട്. നിര്‍ബന്ധിതമായ കീഴ്‌പ്പെടുത്തലുകള്‍ക്ക് വിധേയരായവര്‍ അത് പുറത്ത് പറയാനും മടിച്ചു.

ദൈവത്തിന്റെ കുഞ്ഞുങ്ങള്‍
ഗുര്‍മീതില്‍ നിന്ന് ഗര്‍ഭം ധരിക്കാനും സ്ത്രീകള്‍ ആഗ്രഹിച്ചിരുന്നതായി ആരോപണം ഉണ്ട്. അതിമാനുഷികമായ ശേഷികള്‍ കുട്ടികള്‍ക്ക് ഉണ്ടാകും എന്ന പ്രതീക്ഷയില്‍ ആയിരുന്നത്രെ പലരും. എന്നാല്‍ ഇത് സംബന്ധിച്ച് ആരും പരസ്യമായി പരാതികള്‍ ഉന്നയിച്ചിട്ടില്ല എന്നതാണ് സത്യം.

ഉത്തേജക മരുന്നുകളും
ഗുര്‍മീത് സ്ഥിരമായി ലൈംഗിക ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചിരുന്നു എന്നും ആരോപണം ഉണ്ട്. സ്ത്രീകള്‍ക്ക് മുന്നില്‍ അമാനുഷികനെന്ന് തെളിയിക്കാന്‍ വേണ്ടിയായിരുന്നു ഇത് എന്നും ആരോപണം ഉണ്ട്.

ബ്ലൂ ഫിലിം
ദേരയിലെ ഭൂഗര്‍ഭ രഹസ്യ അറയില്‍ വലിയ സ്‌ക്രീന്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നത്രെ. സ്ത്രീകളുമൊത്ത് രതിക്രീഡിയില്‍ ഏര്‍പ്പെടുമ്പോളും അശ്ലീല ചിത്ര പ്രദര്‍ശനം തുടരുമത്രെ.

പരാതിക്കാരി
റാം റഹീം സിങിനെതിരെ പരാതി നല്‍കിയ സ്ത്രീയും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. ദേരയിലെ രഹസ്യ അറയില്‍ താന്‍ ചെല്ലുമ്പോള്‍ ഗുര്‍മീത് അശ്ലീല ചിത്രം കാണുകയായിരുന്നു എന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്.

ബലാത്സംഗം
ദേരയില്‍ താമസിച്ചിരുന്ന പല സ്ത്രീകളും ബലാത്സംഗത്തിന് ഇരയായിട്ടുണ്ട് എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ട് പരാതിക്കാരികള്‍ ഒഴികെ മറ്റാരും ഇതിനെതിരെ രംഗത്ത് വന്നിട്ടില്ല.

സ്ത്രീകളുടെ മുന്നില്‍ വച്ച്
ദേരയിലെ രഹസ്യ അറയിലേക്ക് സ്ത്രീകള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. സ്ത്രീകള്‍ക്ക് മുന്നില്‍ വച്ച് തന്നെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ഗുര്‍മീത് മടിച്ചിരുന്നില്ല എന്നും ആരോപണം ഉണ്ട്.

മാപ്പ് നല്‍കുക
മാപ്പുനല്‍കുക എന്നായിരുന്നു ഗുര്‍മീത് ബലാത്സംഗത്തെ വിശേഷിപ്പിച്ചിരുന്നത്. ദേരയിലെ സ്ത്രീകള്‍ക്ക് എല്ലാം ഇത് അറിയാമായിരുന്നു എന്നും പറയപ്പെടുന്നുണ്ട്.












Click it and Unblock the Notifications